കുട്ടികളുടെ മുൻസീറ്റ് യാത്ര: മുന്നറിയിപ്പുമായി അജ്‌മാൻ പൊലീസ്

പത്ത് വയസ്സിന് താഴെയുള്ളതോ 145 സെന്‍റമീറ്ററിൽ താഴെ ഉയരമുള്ളതോ ആയ കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്യാൻ പടില്ല.
Children traveling in the front seat: Ajman Police issue warning

കുട്ടികളുടെ മുൻസീറ്റ് യാത്ര: മുന്നറിയിപ്പുമായി അജ്‌മാൻ പൊലീസ്

Updated on

ദുബായ്: വാഹനത്തിലെ മുന്‍ സീറ്റില്‍ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നവർക്കെതിരെ അജ്‌മാൻ പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പിഴ ഈടാക്കുമെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു. പത്ത് വയസ്സിന് താഴെയുള്ളതോ 145 സെന്‍റമീറ്ററിൽ താഴെ ഉയരമുള്ളതോ ആയ കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തി യാത്ര ചെയ്യാൻ പടില്ല.

മുന്നറിയിപ്പ് അവഗണിച്ച് കുട്ടികള്‍ മുന്‍ സീറ്റിലിരുന്ന് യാത്ര ചെയ്തത് മൂലം നിരവധി അപകടങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ്‌ പിഴയടക്കമുള്ള ശക്തമായ നടപടികൾ സ്വീകരിക്കാൻ പൊലീസ് നീങ്ങുന്നത്. നിയമ ലംഘനത്തിന് 400 ദിര്‍ഹം പിഴ ഈടാക്കും.

കുട്ടികൾ പൊതുറോഡിൽ ഇരുചക്രവാഹനങ്ങളുമായി ഇറങ്ങുന്നത് തടയാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അജ്മാനിൽ ഇ-സ്കൂട്ടറുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com