ബാലകലാസാഹിതി പോസ്റ്റർ രചനാ മത്സരം

പ്രമുഖ പരിസ്ഥിതി പ്രവർത്തക അഞ്ജൂം ഹസ്സൻ കുട്ടികളുമായി സംവദിച്ചു. ആദിയ പ്രമോദ് അതിഥിയെ പരിചയപ്പെടുത്തി.
Children's Literature Poster Writing Competition

ബാലകലാസാഹിതി പോസ്റ്റർ രചനാ മത്സരം

Updated on

ദുബായ്: ലോക പരിസ്ഥിതി ദിനത്തിൽ ബാല കലാസാഹിതി ദുബായ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. യുഎഇ തലത്തിൽ ബാലകലാസാഹിതി അംഗങ്ങൾക്കായി ഓൺലൈനിൽ സംഘടിപ്പിച്ച മത്സരത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു.

പ്രമുഖ പരിസ്ഥിതി പ്രവർത്തക അഞ്ജൂം ഹസ്സൻ കുട്ടികളുമായി സംവദിച്ചു. ആദിയ പ്രമോദ് അതിഥിയെ പരിചയപ്പെടുത്തി. ആഗ്നേയ് കൃഷ്ണ, ജുവാൻ തുടങ്ങിയവർ പ്രസംഗിച്ചു.

'പ്ലാസ്റ്റിക് മലിനീകരണത്തിന് അന്ത്യം കുറിക്കണം, അറുതി വരുത്തണം, തടയണം' എന്ന ഇത്തവണത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം കുട്ടികളിൽ എത്തിക്കാനും പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്ക് വരുത്തുന്ന ദോഷങ്ങളെക്കുറിച്ച് ബോധവത്ക്കരിക്കാനും അത് കുറയ്ക്കാനുള്ള മാർഗങ്ങളെക്കുറിച്ച് അവബോധം നൽകാനും മത്സരം സഹായിച്ചുവെന്നു സംഘാടകർ പറഞ്ഞു.

ബാലകലാസാഹിതി ദുബായ് യൂണിറ്റ് കൺവീനർ റോയ് നെല്ലിക്കോട്, ജോയിന്‍റ് കൺവീനർ കവിത മനോജ് എന്നിവർ നേതൃത്വം നല്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com