
റാസൽ ഖൈമ ഐഡിയൽ ഇംഗ്ലീഷ് സ്‌കൂളിൽ കുട്ടി മലയാളം ക്ലബിന് സ്വതന്ത്ര പ്രവർത്തനാനുമതി
റാസൽ ഖൈമ: കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന്‍റെ കീഴിലുള്ള മലയാളം മിഷന്‍റെ റാസൽ ഖൈമ ചാപ്റ്ററിലെ ഐഡിയൽ ഇംഗ്ലീഷ് സ്‌കൂളിൽ കുട്ടി മലയാളം ക്ലബിന് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചു. 2023 മേയ് 30 നാണ് റാസൽ ഖൈമയിലെ ആദ്യത്തെ മലയാളം മിഷൻ കുട്ടി മലയാളം ക്ലബ്ബ് ഐഡിയൽ ഇംഗ്ലീഷ് സ്‌കൂളിൽ രൂപീകരിച്ചത്.
ചെയർമാനായി സ്‌കൂൾ ജനറൽ മാനേജർ സുൽത്താൻ മുഹമ്മദ് അലി, പ്രസിഡന്‍റായി സ്‌കൂൾ പ്രിൻസിപ്പൽ ഡോ. പ്രസന്ന ഭാസ്‌കർ, സെക്രട്ടറിയായി ഷൈലമ്മ ദേവരാജ്, സ്‌കൂൾ ജനറൽ കൺവീനറായി അഞ്ജു ബി നായർ ( പ്രിൻസിപ്പൽ - ബ്രാഞ്ച് -1), സ്‌കൂൾ കൺവീനറായി ബെറ്റ്സി മിറേണ്ട, സ്റ്റുഡന്‍റസ് കൺവീനറായി സമന്യ കൃഷ്ണൻ, സ്റ്റുഡൻസ് പ്രോഗ്രാം കോർഡിനേറ്ററായി ഹിസ മെഹസ്ബിൻ, സ്റ്റുഡന്‍റ് മാഗസിൻ എഡിറ്ററായി അദിതി കെ എസ്, രക്ഷാകർതൃ പ്രതിനിധിയായി സൗമ്യ മനോജ്, കുട്ടിമലയാളം അധ്യാപക പ്രതിനിധിയായി ബിനു സെബാസ്റ്റ്യൻ എന്നിവരെ തെരഞ്ഞെടുത്തു.