സാംസ്കാരിക സ്വാധീനം ശക്തിപ്പെടുത്താൻ പങ്കാളികളെ പ്രഖ്യാപിച്ച് കുട്ടികളുടെ വായനോത്സവം

പങ്കാളികളുടെ പിന്തുണയ്ക്ക് വായനോത്സവം ജനറൽ കോഡിനേറ്റർ ഖൗല അൽ മുജൈനി നന്ദി രേഖപ്പെടുത്തി.
Children's Reading Festival announces partners to strengthen cultural influence

സാംസ്കാരിക സ്വാധീനം ശക്തിപ്പെടുത്താൻ പങ്കാളികളെ പ്രഖ്യാപിച്ച് കുട്ടികളുടെ വായനോത്സവം

Updated on

ഷാർജ: ഷാർജ എക്സ്പോ സെന്‍ററിൽ മെയ് 4 വരെ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിന്‍റെ പതിനാറാം പതിപ്പിനായി സംഘാടകരായ ഷാർജ ബുക് അതോറിറ്റി ആഗോള തലത്തിൽ സ്പോൺസർമാരുടെയും പങ്കാളികളുടെയും വിശദാംശങ്ങൾ പ്രഖ്യാപിച്ചു.

എക്സ്പോ സെന്‍ററിൽ 'ഡൈവ് ഇൻ റ്റു ബുക്സ്' എന്ന പ്രമേയത്തിൽ നടക്കുന്ന ഈ വർഷത്തെ പതിപ്പിൽ സാംസ്കാരിക പരിപാടികൾ, സംവേദനാത്മക ശില്പശാലകൾ, പാനൽ ചർച്ചകൾ, അറബിയിലും മറ്റ് ഭാഷകളിലുമുള്ള ഏറ്റവും പുതിയ പുസ്തകങ്ങളുടെ വൈവിധ്യമാർന്ന പ്രദർശനം എന്നിവ ഉണ്ടാകും.

ടെലികമ്മ്യൂണിക്കേഷൻസ്, മീഡിയ, നിക്ഷേപം, ടൂറിസം, സമ്പദ്‌ വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ നിന്നുള്ള പ്രമുഖ സ്ഥാപനങ്ങളും കമ്പനികളും ഈ വർഷത്തെ വായനോത്സവവുമായി സഹകരിക്കുന്നുണ്ട്.

ഔദ്യോഗിക ടെലികമ്മ്യൂണിക്കേഷൻ പങ്കാളിയായി ഡു, മീഡിയ പങ്കാളിയായി ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി, ബാങ്കിങ് പങ്കാളിയായി ഇൻവെസ്റ്റ് ബാങ്ക് എന്നിവയുണ്ട്. അബൂദബി മീഡിയ നെറ്റ്‌വർക്ക്.

ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റി, ഷാർജ കോപറേറ്റിവ് സൊസൈറ്റി, വാകോം, എച്ച്.പി. എന്നീ സ്ഥാപനങ്ങളും വായനോത്സവവുമായി സഹകരിക്കുന്നു. പങ്കാളികളുടെ പിന്തുണയ്ക്ക് വായനോത്സവം ജനറൽ കോഡിനേറ്റർ ഖൗല അൽ മുജൈനി നന്ദി രേഖപ്പെടുത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com