ലുലു ആസ്ഥാനം സന്ദർശിച്ച് ചൈനീസ് സംഘം

ഹോങ്കോങ്, ഗുവാങ്ഷോ, യിവു, ഫുജിയൻ എന്നിവിടങ്ങളിലായി 25 വർഷത്തിൽ അധികമായി ലുലു ഗ്രൂപ്പിന്‍റെ ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
Chinese delegation visits Lulu headquarters

ലുലു ആസ്ഥാനം സന്ദർശിച്ച് ചൈനീസ് സംഘം

Updated on

ദുബായ്: ചൈനയിൽ നിന്നുള്ള വ്യാപാര - വാണിജ്യ സഹകരണം ശക്തമാക്കുന്നതിനായി ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎഇ യിലെ ഹൈപ്പർ മാർക്കെറ്റുകളിൽ കൂടുതൽ വിപണി ലഭ്യമാക്കി ലുലു. ഇതിന്‍റെ ഭാഗമായി യിവു മുനിസിപ്പൽ പീപ്പിൾസ് ഗവണ്മെന്‍റ് വൈസ് മേയർ ഷാവോ ചുൻഹോങ്ങിന്‍റെ നേത്രത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ലുലു ഗ്രൂപ്പ്‌ ആസ്ഥാനവും ഹൈപ്പർ മാർക്കെറ്റുകളും സന്ദർശിച്ചു.

വ്യാപാര സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി യിവു വൈസ് മേയർ ഷാവോ ചുൻഹോങ്, ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ. യൂസഫ് അലി എന്നിവരുടെ സാന്നിധ്യത്തിൽ ലുലു സിഇഒ സെയ്ഫി രൂപവാല, ഷെജിയങ് കമ്മോഡിറ്റി സിറ്റി ഗ്രൂപ്പ് ജനറൽ മാനേജർ ഗോങ് ഷെങ്ഹാവോ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളമായി മികച്ച ചൈനീസ് ഉത്പന്നങ്ങൾക്ക്‌ നല്ല വിപണി സാധ്യതയാണ് ലുലു നൽകിവരുന്നതെന്നും ഇത് വിപുലമാക്കുന്നതിന്‍റെ ഭാഗമാണ് പുതിയ ധാരണാപത്രമെന്നും ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം.എ. യൂസഫ് അലി വ്യക്തമാക്കി. ചൈനീസ് ഉത്പന്നങ്ങൾക്ക് പ്രത്യേകിച്ച് യിവുവിൽ നിന്നുള്ളവയ്ക്ക് മികച്ച വിപണി ലഭ്യമാക്കുന്ന ലുലുവിന്‍റെ നീക്കം പ്രശംസനീയമെന്ന് വൈസ് മേയർ ഷാവോ ചുൻഹോങ് പറഞ്ഞു.

ഹോങ്കോങ്, ഗുവാങ്ഷോ, യിവു, ഫുജിയൻ എന്നിവിടങ്ങളിലായി 25 വർഷത്തിൽ അധികമായി ലുലു ഗ്രൂപ്പിന്‍റെ ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്റ്റർ എം.എ. അഷ്റഫ് അലി, ഡയറക്റ്റർമാരായ മുഹമ്മദ് അൽത്താഫ്, എം.എ. സലീം, ബയിങ് ഡയറക്റ്റർ മുജീബ് റഹ്മാൻ, ലുലു ചൈന മാനേജർ പി.എം. നിറോസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com