ചിരന്തന - ദർശന റഫി അനുസ്മരണവും പുരസ്കാര വിതരണവും

ദർശന പ്രസിഡന്‍റ് സി.പി. ജലീൽ അധ്യക്ഷത വഹിച്ചു. ചിരന്തന പ്രസിഡന്‍റ് പുന്നക്കൻ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.
Chiranthana - Darshan Rafi Commemoration and Award Distribution

ചിരന്തന - ദർശന റഫി അനുസ്മരണവും പുരസ്കാര വിതരണവും

Updated on

ഷാർജ: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 45ആം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ചിരന്തന സാംസ്‌കാരിക വേദിയുടെയും ദർശന കലാസാംസ്കാരിക വേദിയുടെയും നേതൃത്വത്തിൽ റഫി അനുസ്മരണവും ഗാന മത്സരവും പുരസ്കാര വിതരണവും നടത്തി. റാഫി ഗാന മത്സരം ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്‍റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. 25 മത് ചിരന്തന മുഹമ്മദ് റഫി പുരസ്കാരം സാമൂഹ്യ-സാംസ്കാരി - മാധ്യമ പ്രവർത്തകനായ ശാഫി അഞ്ചങ്ങാടി, പ്രഭാകരൻ പയ്യന്നൂർ, ഡോ. എസ്.എസ്. അഞ്ജു എന്നിവർക്ക് നിസാർ തളങ്കര സമ്മാനിച്ചു.

ദർശന പ്രസിഡന്‍റ് സി.പി. ജലീൽ അധ്യക്ഷത വഹിച്ചു. ചിരന്തന പ്രസിഡന്‍റ് പുന്നക്കൻ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. ദർശന കലാ സാംസ്കാരിക വേദിയുടെ രക്ഷാധികാരി ഷറഫുദ്ദീൻ വലിയകത്ത്, ഗായകൻ റഹ് മത്തുള്ള തളങ്കര, ബീന, ജാക്കി റഹ് മാൻ, കെ.വി. ഫൈസൽ, ഷിജി അന്ന ജോസഫ്, സാം വർഗീസ്, ജേക്കബ്ബ്, കെ.ടി.പി. ഇബ്രാഹിം, എൻ.കെ. ഹമീദ്, റിൻസൻ ആലുവ, സി.പി. മുസ്തഫ, പ്രവീൺ പാലക്കീൽ, അബ്ദുൽ ഖാദർ അരിപ്ര, സാദിഖ് പള്ളിക്കൽ, ഇൻതിയസ് റഹ് മാൻ തളങ്കര, സുധി സുഗുതൻ എന്നിവർ പ്രസംഗിച്ചു.

റഫി ഗാനമത്സരം ജുനിയർ വിഭാഗത്തിൽ കല്യാണി വിനോദ് ഒന്നാം സ്ഥാനവും, റഹാൻ മുഹമ്മദ് മൻസൂർ രണ്ടാം സ്ഥാനവും, പവൻ ശങ്കർ സുധി മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ മിഥുൻ സുരേന്ദ്രൻ ഒന്നാം സ്ഥാനവും, താഹിർ പാതിരിപല രണ്ടാം സ്ഥാനവും, വി. അബദുൽ റഫീക്ക് മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനം ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ, അസോസിയേഷൻ ആക്റ്റിങ് ജനറൽ സെക്രട്ടറി ജിബി, മാധ്യമ പ്രവർത്തകൻ സുരേഷ് വെള്ളിമുറ്റം എന്നിവർ വിതരണം ചെയ്തു.

ചിരന്തന ജനറൽ സെക്രട്ടറി ടി.പി. അശറഫ് സ്വാഗതവും ദർശന വൈസ് പ്രസിഡണ്ട് ശാഫി അഞ്ചങ്ങാടി നന്ദിയും രേഖപ്പെടുത്തി തുടർന്ന് മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ആലപിച്ച "റഫി നൈറ്റും" അരങ്ങേറി. യുഎഇ യിലെ സാമൂഹ്യ, സാംസ്കാരിക പ്രവർത്തകൻ കെ.എ. ജബ്ബാരിയുടെ വിയോഗത്തിൽ യോഗം അനുശോചിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com