അടുത്ത് നിൽക്കുമ്പോൾ ചന്ദ്രനെ പോലെയും, അകന്നു നിൽക്കുമ്പോൾ സൂര്യനെ പോലെയും ജ്വലിച്ചു നിൽക്കുന്ന വ്യക്തിത്വമായിരുന്നു ചന്ദ്രപ്പൻ | CK Chandrappan award to K Jayakumar
സി.കെ. ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം സമർപ്പിച്ചു

സി.കെ. ചന്ദ്രപ്പൻ സ്മൃതി പുരസ്കാരം സമർപ്പിച്ചു

അടുത്ത് നിൽക്കുമ്പോൾ ചന്ദ്രനെ പോലെയും, അകന്നു നിൽക്കുമ്പോൾ സൂര്യനെ പോലെയും ജ്വലിച്ചു നിൽക്കുന്ന വ്യക്തിത്വമായിരുന്നു ചന്ദ്രപ്പൻ
Published on

അന്തരിച്ച സിപിഐ നേതാവ് സി.കെ. ചന്ദ്രപ്പന്‍റെ സ്മരണയ്ക്കായി യുവകലാസാഹിതി ഷാർജ നൽകി വരുന്ന സി.കെ. ചന്ദ്രപ്പൻ സ്മൃതി പുരസ്‌കാരം കെ. ജയകുമാറിനു സമ്മാനിച്ചു.

കേരളത്തിന്‍റെ മുൻകൃഷി വകുപ്പ് മന്ത്രിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ മുല്ലക്കര രത്നാകരനാണ് ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. കെ. ജയകുമാറിനു പുരസ്കാരം സമ്മാനിച്ചത്. അടുത്ത് നിൽക്കുമ്പോൾ ചന്ദ്രനെ പോലെയും, അകന്നു നിൽക്കുമ്പോൾ സൂര്യനെ പോലെയും ജ്വലിച്ചു നിൽക്കുന്ന വ്യക്തിത്വമായിരുന്നു ചന്ദ്രപ്പനെന്ന് അനുസ്മരണ പ്രഭാഷണത്തിൽ മുല്ലക്കര അഭിപ്രായപ്പെട്ടു.

കെ. ജയകുമാർ മറുപടി പ്രഭാഷണം നടത്തി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, എഐസിസി അംഗം അനിൽ ബോസ്, യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, യുവകലാസാഹിതി യുഎഇ പ്രസിഡന്‍റ് സുഭാഷ് ദാസ്, വനിതാ കലാസാഹിതി ഭാരവാഹി നമിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

യുവകലാസാഹിതി ഷാർജ പ്രസിഡന്‍റ് പത്മകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠപുരം സ്വാഗതവും ട്രഷറർ അഡ്വ. സ്മിനു സുരേന്ദ്രൻ നന്ദിയും പറഞ്ഞു.