

ക്ലാസിക് ജുവൽസ് ആൻഡ് ഡയമണ്ട്സിന്‍റെ പുതിയ ഷോറൂം ഷാർജയിൽ
ഷാർജ: മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ ആഭരണ വിപണന ശൃംഖലയായ ക്ലാസിക് ജുവൽസ് ആൻഡ് ഡയമണ്ട്സിന്‍റെ യുഎഇയിലെ നാലാമത് ഷോറൂമിന്‍റെ ഉദ്ഘാടനം 2026 ജനുവരി 3-ന് ഷാർജ സഫാരി മാളിൽ നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉദ്‌ഘാടന ചടങ്ങിൽ ഗായകൻ ഷഹബാസ് അമൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഉദ്‌ഘാടനത്തിന്‍റെ ഭാഗമായി ആകർഷകമായ ഓഫറുകളും വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് നാലുമാസം നീണ്ടുനിൽക്കുന്ന ക്ലാസിക് കാർണിവലിനു തുടക്കം കുറിക്കുമെന്നു ക്ലാസിക് ഗ്രൂപ്പ് ചെയർമാൻ ഫാസിൽ റഹ്മാൻ അറിയിച്ചു.
ഓരോ മാസവും വിവിധ ആഘോഷ പരിപാടികളും, ഓഫറുകളും ആണ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്. ക്ലാസിക് കാർണിവലിന്‍റെ ഭാഗമായി ഷഹബാസ് അമൻ നയിക്കുന്ന 'ഷഹബാസ് പാടുന്നു' എന്ന
സംഗീത വിരുന്ന് സംഘടിപ്പിക്കും. ഉദ്ഘാടനത്തിന്‍റെ ഭാഗമായി 1.99% ഫ്ലാറ്റ് പണിക്കൂലിയിൽ സ്വർണാഭരണങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു. ഡയമണ്ട് ആഭരണങ്ങൾക്ക് 77% വിലക്കുറവ്,
തെരഞ്ഞെടുത്ത മോതിരങ്ങൾക്ക് ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യം , 4999 ദിർഹത്തിന് ഡയമണ്ട് വാങ്ങുന്നവർക്ക് സ്വർണനാണയം സമ്മാനം എന്നിവയും പ്രമോഷന്‍റെ ഭാഗമായി നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. ആദ്യ മാസത്തെ ഓഫർ ജനുവരി 31 വരെ ലഭ്യമാകുമെന്നും മാനേജ്‌മെന്‍റ് അറിയിച്ചു. ക്ലാസിക് ഗ്രൂപ്പ് ചെയർമാൻ ഫാസിൽ റഹ്മാൻ, സിഇഒ നിസാം, സ്ഥാപക ഡയറക്റ്റർ ഷരീഫ്, എക്സിക്യൂട്ടീവ് ഡയറക്ടർ സുഹൈൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .