മക്കയിൽ 250 ലേറെ ഹോട്ടലുകൾ അടപ്പിച്ച് ടൂറിസം മന്ത്രാലയം

ലൈസൻസില്ലാത്തതും സേവന നിലവാരം മോശമായതുമായ മുഴുവൻ ഹോട്ടലുകളും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളും അടപ്പിക്കും
മക്കയിൽ 250 ലേറെ ഹോട്ടലുകൾ  അടപ്പിച്ച് ടൂറിസം മന്ത്രാലയം

ജിദ്ദ : ലൈസൻസില്ലാത്തതിനും സേവന നിലവാരം മോശമായതിനും കഴിഞ്ഞ വർഷം മക്കയിൽ 250 ലേറെ ഹോട്ടലുകൾ ടൂറിസം മന്ത്രാലയം അടപ്പിച്ചതായി വകുപ്പ് മന്ത്രി അഹ്മദ് അൽഖത്തീബ് പറഞ്ഞു. ലൈസൻസില്ലാത്തതും സേവന നിലവാരം മോശമായതുമായ മുഴുവൻ ഹോട്ടലുകളും ഫർണിഷ്ഡ് അപാർട്ട്‌മെന്റുകളും അടപ്പിക്കും.

സൗദിയിൽ വൻകിട ബഹുരാഷ്ട്ര ഹോട്ടലുകൾ നിർമിക്കാൻ ടൂറിസം മന്ത്രാലയം നിരവധി കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. സന്ദർശകർക്ക് ഏറ്റവും ആഢംബരമായ ആതിഥേയ സൗകര്യങ്ങൾ ഈ ഹോട്ടലുകൾ നൽകും.2030 ഓടെ പ്രതിവർഷം രാജ്യത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 15 കോടിയായി ഉയർത്തുകയാണ് ലക്ഷ്യം.

മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് 750 ബില്യൺ റിയാൽ സംഭാവന നൽകാൻ ടൂറിസം മേഖല ഉന്നമിടുന്നു. മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന 4.5 ശതമാനത്തിൽ നിന്ന് ഏഴു ശതമാനമായി കഴിഞ്ഞ വർഷം ഉയർന്നു. ടൂറിസം മേഖല വികസിപ്പിക്കാനും നിക്ഷേങ്ങൾ ആകർഷിക്കാനും ലക്ഷ്യമിട്ട് വലിയ ശ്രമങ്ങൾ തുടരുകയാണെന്നും ടൂറിസം മന്ത്രി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com