50 വർഷം പൂർത്തിയാക്കുന്ന ദുബായ് മലയാളം ഇടവക ദൈവിക ശുശ്രൂഷയ്ക്കായി ഒരു വൈദികനെ ഒരുക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ് ആഹ്വാനം ചെയ്തു

ദുബായ് സിഎസ്ഐ മലയാളം ഇടവക സുവർണ ജൂബിലി കുടുംബ സംഗമം നടത്തി

ദുബായ് സിഎസ്ഐ മലയാളം ഇടവക സുവർണ ജൂബിലി കുടുംബ സംഗമം നടത്തി

50 വർഷം പൂർത്തിയാക്കുന്ന ദുബായ് മലയാളം ഇടവക ദൈവിക ശുശ്രൂഷയ്ക്കായി ഒരു വൈദികനെ ഒരുക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ് ആഹ്വാനം ചെയ്തു
Published on

കോട്ടയം: ദുബായ് സിഎസ്ഐ മലയാളം ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം മധ്യകേരള മഹായിടവക റിട്രീറ്റ് സെന്‍ററിൽ കുടുംബ സംഗമം നടത്തി. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ സംഗമം ഉദ്ഘാടനം ചെയ്തു.

50 വർഷം പൂർത്തിയാക്കുന്ന ദുബായ് മലയാളം ഇടവക ദൈവിക ശുശ്രൂഷയ്ക്കായി ഒരു വൈദികനെ ഒരുക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ് ആഹ്വാനം ചെയ്തു. ദുബായ് ഇടവക വികാരി റവ. രാജു ജേക്കബ് അധ്യക്ഷത വഹിച്ചു. മാത്യു വർഗീസ് ഇടവകയുടെ 50 വർഷത്തെ ചരിത്രം അവതരിപ്പിച്ചു.

ദുബായ് ഇടവകയിൽ മുൻപ് ശുശ്രൂഷ ചെയ്ത റവ. ഡോ. മാത്യു വർക്കി, റവ. സി. വൈ. തോമസ്, റവ. സജി കെ. സാം, റവ. വർഗീസ് ഫിലിപ്പ്, റവ. ജിജി ജോൺ ജേക്കബ്, റവ. പ്രവീൺ ചാക്കോ, റവ. ഡോ. പി. കെ. കുരുവിള, റവ. ഷാജി ജേക്കബ് തോമസ് എന്നിവർ സംഗമത്തിൽ പങ്കെടുത്തു.

1975 മുതൽ ദുബായിൽ സേവനം ചെയ്യുകയും ഇപ്പോൾ വിശ്രമ ജീവിതം നയിക്കുകയും ചെയ്യുന്ന മുൻ ഇടവകാംഗങ്ങളെ ആദരിച്ചു. ജോൺ കുര്യൻ സ്വാഗതവും എ. പി. ജോൺ നന്ദിയും പറഞ്ഞു.

കോർഡിനേറ്റര്മാരായ സജി കെ. ജോർജ്ജ്, എബി മാത്യു ചോളകത്ത്, തമ്പി ജോൺ എന്നിവർ നേതൃത്വം നൽകി. പൊതുസമ്മേളനത്തോടൊപ്പം വിനോദ പരിപാടികളും അരങ്ങേറി.

logo
Metro Vaartha
www.metrovaartha.com