തിരുവനന്തപുരം എൻജിനീയറിങ് കോളെജ് യുഎഇ അലുംനി വാർഷികം 'സ്മൃതി 2025'

ചടങ്ങിൽ പ്രശസ്ത സിനിമ നടനും സംവിധായകനും സീറ്റ അലുംനി അംഗവുമായ ബേസിൽ ജോസഫ് മുഖ്യാതിഥിയായി
College of engineering alumni UAE

തിരുവനന്തപുരം എൻജിനീയറിങ് കോളേജ് യുഎഇ അലുംനി വാർഷികം 'സ്മൃതി 2025'

Updated on

ദുബായ്: കോളെജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം പൂർവ വിദ്യാർഥി സംഘടനയുടെ യുഎഇ ചാപ്റ്റർ, സീറ്റ യുഎഇയുടെ വാർഷികാഘോഷം സ്മൃതി 2025 എന്ന പേരിൽ ദുബായ് ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ചു.

ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പ്രോട്ടോകോൾ, വെൽഫയർ, ആർ ടി ഐ & കൾചർ എന്നിവയുടെ ചുമതലയുള്ള കോൺസൽ ബിജെന്ദർ സിങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രശസ്ത സിനിമ നടനും സംവിധായകനും സീറ്റ അലുംനി അംഗവുമായ ബേസിൽ ജോസഫ് മുഖ്യാതിഥിയായിരുന്നു. കമ്മ്യൂണിറ്റി ഡെവലപ്പ്മെന്‍റ് അതോറിറ്റി (സി ഡി എ), ദുബായ് പ്രതിനിധി അഹ്‌മദ്‌ അൽ സാബി പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. സീറ്റ യുഎഇ പ്രസിഡന്‍റ്‌ അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.

അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ്‌ പോൾ ടി ജോസഫ്, അക്കാഫ് അസോസിയേഷൻ സെക്രട്ടറി ദീപു എ എസ്,വൈസ് പ്രസിഡന്‍റ്‌ മാത്യു വർഗീസ്, അനീഷ് സമദ്, സജീബ് കോയ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ബിജു തോമസ് വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്മൃതി ഇവന്‍റ് കൺവീനർ പ്രേം ശങ്കർ സ്വാഗതവും ട്രഷറർ ഷബീർ അലി നന്ദിയും പറഞ്ഞു.

600-ൽ പരം അംഗങ്ങൾ ഒത്തുചേർന്ന ആഘോഷത്തിൽ അലുംനി അംഗങ്ങൾ അവതരിപ്പിച്ച പരിപാടികൾക്ക് ജോയിന്‍റ് സെക്രട്ടറി ജയ് കൃഷ്ണ, ജോയിന്‍റ് ട്രഷറർ കന്യ ശശീന്ദ്രൻ, നിഷ ഉദയകുമാർ, സിസിൻ സെലിൻ, ഷെറിൻ സുഗതൻ, നസറുൽ ഇസ്ലാം, രാജേഷ് രാധാകൃഷ്ണൻ, റാഫി മൊഹമ്മദ്, സഞ്ജന ജയകൃഷ്ണൻ, വിജേഷ് വിജയൻ, ധന്യ ജയകൃഷ്ണൻ, ലക്ഷ്‌മി പ്രേം, നീതു ലിജേഷ്, അരുണ സുബിൻ, മാലിനി സുരേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.

അംഗങ്ങളുടെ മക്കൾക്ക് എല്ലാ വർഷവും നൽകിവരുന്ന അക്കാഡമിക് /നോൺ -അക്കാഡമിക് എക്സലൻസ് അവാർഡ് ചടങ്ങിൽ സമ്മാനിച്ചു. സീറ്റ യുഎഇ മുൻ പ്രസിഡന്‍റും യുഎയിലെ ബാഡ്മിന്‍റൺ താരവുമായ അബ്ദുൽ ലത്തീഫിന് യാത്രയപ്പ് നൽകി.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവാഹചടങ്ങ് കോർത്തിണക്കി കൊണ്ട് അൻപതിൽപരം സീറ്റ കുടബാംഗങ്ങൾ ചേർന്ന് സ്റ്റേജിൽ അവതരിപ്പിച്ച ‘വിവാഹ്’ വേറിട്ട അനുഭവമായി. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി യുഎയിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സ്ത്രീക്ക് സൗജന്യ നേത്ര ശസ്ത്രക്രിയ നടത്തിയതായി സീറ്റ പ്രസിഡന്‍റ്‌ അജിത്ത് കുമാർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com