ഓർമയുടെ കോടിയേരി അനുസ്മരണം

ഓർമ്മ വൈസ് പ്രസിഡന്‍റ് ജിജിത അധ്യക്ഷത വഹിച്ചു.
commemoration Kodiyeri Balakrishnan

ഓർമയുടെ കോടിയേരി അനുസ്മരണം

Updated on

ദുബായ്: കേരളത്തിലെ മുൻ ആഭ്യന്തര മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ സ്മരണകൾ എക്കാലവും രാഷ്ട്രീയ വിദ്യാർഥികൾക്ക് മികച്ച പാഠപുസ്തകമാണെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്റ്ററും ലോക കേരളസഭാംഗവുമായ എൻ.കെ. കുഞ്ഞ് അഹമ്മദ് അനുസ്മരിച്ചു.

മികച്ച പാർലമെന്‍റേറിയൻ, ഭരണകർത്താവ്, സംഘാടകൻ എന്നീ നിലകളിൽ വിദ്യാർഥി കാലം മുതൽ തന്നെ മികവ് തെളിയിച്ച കോടിയേരി എതിരാളികൾക്കുപോലും സർവസമ്മതനായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓർമ്മ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തൊഴിലാളി പ്രസ്ഥാനത്തിന്‍റെ മുൻനിര നേതാക്കളിൽ ഒരാളായിരുന്ന ആനത്തലവട്ടം ആനന്ദനെയും യോഗത്തിൽ അനുസ്മരിച്ചു. ഓർമ്മ വൈസ് പ്രസിഡന്‍റ് ജിജിത അധ്യക്ഷത വഹിച്ചു. അനീഷ് മണ്ണാർക്കാട്, സോണിയ പുൽപ്പാട്ട് എന്നിവർ പ്രസംഗിച്ചു.

ഓർമ്മ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും വനിതാവേദി കൺവീനർ ജംഷീല നന്ദിയും നേർന്നു. തുടർന്ന് ജമാൽ സ്മാരക ഫുട്ബോൾ ടൂർണമെന്‍റിന്‍റെ സ്വാഗതസംഘ രൂപീകരണവും നടന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com