തൊഴിൽ നൽകാൻ തയ്യാറായി കമ്പനികൾ

മലയാളികളുടേത് ഉൾപ്പെടെ 10 സ്ഥാപനങ്ങളാണ് ഇന്‍റർവ‍്യൂ നടത്തുന്നത്
Companies ready to provide employment
തൊഴിൽ നൽകാൻ തയ്യാറായി കമ്പനികൾ
Updated on
Companies ready to provide employment

ദുബായ്: രാജ്യം വിട്ട് പോകാതെ പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തി യുഎഇ യിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷ പകർന്ന് അൽ അവിർ കേന്ദ്രത്തിൽ വിവിധ മേഖലകളിലെ കമ്പനികളുടെ അഭിമുഖം. മലയാളികളുടേത് ഉൾപ്പെടെ 10 സ്ഥാപനങ്ങളാണ് ഇന്‍റർവ‍്യൂ നടത്തുന്നത്. അപേക്ഷകരുടെ യോഗ്യതക്കനുസരിച്ചുള്ള ജോലി ലഭിക്കും. ഇതോടെ താമസം നിയമപരമാക്കാൻ ഇവർക്ക് സാധിക്കും.രാജ്യം വിട്ടുപോകാൻ അപേക്ഷ നൽകിയവരുടെ ഹെൽത്ത് ഇൻഷുറൻസ് പിഴ ഒഴിവാക്കുമെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മൂന്ന് വർഷം മുൻപ് കുടുംബനാഥന്‍റെ തൊഴിൽ നഷ്ടമായതോടെ കുടുങ്ങിപ്പോയ ഇന്ത്യൻ കുടുംബം പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബമാണ് പ്രതിസന്ധി നേരിട്ടത്. മക്കൾക്ക് 11,9,2 വയസ്സ് വീതമാണ് പ്രായം. ജോലി പോയതോടെ സ്കൂൾ വിദ്യാഭ്യാസം മുടങ്ങി. ഭക്ഷണത്തിന് പോലും പണമില്ലാതായി.

ഫ്ലാറ്റിന്‍റെ വാടക നൽകാൻ കഴിയാതെ വന്നതോടെ റിയൽ എസ്റ്റേറ്റ് കമ്പനി സെക്യൂരിറ്റി ചെക്ക് ബാങ്കിൽ സമർപ്പിച്ചു. തുടർന്ന് കുടുംബനാഥന് യാത്രാനിരോധനവും ഏർപ്പെടുത്തി. പൊതുമാപ്പിൽ ഇവരുടെ ദുരിത ജീവിതത്തിന് അവസാനമാവുകയാണ്.

യാത്രാനിരോധനം നിലനിൽക്കുന്നതിനാൽ കുടുംബനാഥന് മടങ്ങാനാവില്ല. ഭാര്യക്കും മക്കൾക്കും സ്വദേശത്തേക്ക് മടങ്ങാം. സമാനമായ രീതിയിൽ വിവിധ കാരണങ്ങൾ കൊണ്ട് കുടുങ്ങിക്കിടക്കുന്നവർക്ക് പൊതുമാപ്പ് വലിയ ആശ്വാസം തന്നെയാണ്. എന്നാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇവർക്ക് മടക്ക യാത്രക്കുള്ള ടിക്കറ്റ് എടുക്കാനുള്ള പണം ഉണ്ടാവില്ല എന്നതാണ് വെല്ലുവിളി. പ്രവാസി സംഘടനകളും കൂട്ടായ്മകളും സഹായിച്ചാൽ മാത്രമേ ഇത്തരക്കാർക്ക് നാട്ടിലെത്താൻ കഴിയൂ.

ചെക്ക് കേസിലോ ക്രെഡിറ്റ് കാർഡ് കെണിയിലോ കുടുങ്ങിക്കിടക്കുന്നവർക്ക് താമസ പദവി മാറ്റാൻ സാധിക്കുമെങ്കിലും യാത്രാനിരോധനമുണ്ടെങ്കിൽ സ്വദേശത്തേക്ക് മടങ്ങാനാവില്ല.

Trending

No stories found.

Latest News

No stories found.