ദുബായ് കെഎംസിസി- തൂലിക ഫോറം ഭരണഘടന സെമിനാർ

ഭരണഘടന: നീതി, സമത്വം, ജനാധിപത്യം എന്ന വിഷയത്തിലാണ് സെമിനാർ നടത്തിയത്
constitution seminar organized by dubai kmcc

ദുബായ് കെഎംസിസി- തൂലിക ഫോറം ഭരണഘടന സെമിനാർ

Updated on

ദുബായ്: മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്ന സമഗ്രമായ ഒരു ഭരണഘടനയുണ്ടെന്നതാണ് ഇന്ത്യയെ ലോകത്തിന് മുൻപിൽ വ്യത്യസ്തമാക്കുന്നതെന്ന് ദുബായ് കെഎംസിസി തൂലിക ഫോറം സംഘടിപ്പിച്ച ഭരണഘടനാ സെമിനാർ വ്യക്തമാക്കി.

ജനാധിപത്യ മൂല്യങ്ങൾ നിരാകരിക്കപ്പെടുന്ന ഇക്കാലത്ത് ഭരണഘടനയിലാണ് പ്രതീക്ഷയെന്നും അത് സംരക്ഷിക്കുവാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും സെമിനാർ ആഹ്വാനം ചെയ്തു.

ഭരണഘടന: നീതി, സമത്വം, ജനാധിപത്യം എന്ന വിഷയത്തിലാണ് സെമിനാർ നടത്തിയത്. വേൾഡ് കെഎംസിസി വൈസ് പ്രസിഡന്‍റ് കുഞ്ഞമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. തൂലിക ഫോറം ചെയർമാൻ ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ റോയ് റാഫേൽ, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം അഡ്വ.എൻ.എ. കരീം, ഡോ. ഷെരീഫ് പൊവ്വൽ, അബ്ദുൽഖാദർ അരിപ്പാമ്പ്ര എന്നിവർ പ്രസംഗിച്ചു. വി.കെ.കെ. റിയാസ് വിഷയാവതരണം നടത്തി. ജനറൽ കൺവീനർ റാഫി പള്ളിപ്പുറം സ്വാഗതവും ടി.എം.എ. സിദ്ദീഖ് നന്ദിയും പറഞ്ഞു.

തൂലിക ഫോറം നടത്തിയ ലേഖന മത്സരത്തിലെ വിജയികളെ അഷ്റഫ് കൊടുങ്ങല്ലൂർ പ്രഖ്യാപിച്ചു. ഫിറോസ് എളയേടത്ത് (ഒന്നാം സ്ഥാനം) സി.കെ. ഷംസി (രണ്ടാം സ്ഥാനം) സൽമാനുൽ ഫാരിസ് (മൂന്നാം സ്ഥാനം) എന്നിവരാണ് വിജയികൾ. സംസ്ഥാന ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, മുഹമ്മദ് പട്ടാമ്പി, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ,

തൂലിക ഫോറം ഭാരവാഹികളായ മൂസ കൊയമ്പ്രം , മുഹമ്മദ് ഹനീഫ് തളിക്കുളം, മുജീബ് കോട്ടക്കൽ, ബഷീർ കാട്ടൂർ, നബീൽ നാരങ്ങോളി എന്നിവർ ലേഖന മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും കൈമാറി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com