ദുബായ് ജിഡിആർഎഫ്എയും ദുബായ് കോർട്ടും തമ്മിൽ സഹകരണ കരാർ

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ജൈടെക്സ് ഗ്ലോബൽ 2025 വേദിയിലായിരുന്നു കരാർ ഒപ്പുവച്ചത്.
Cooperation agreement between Dubai GDRFA and Dubai Court

ദുബായ് ജിഡിആർഎഫ്എയും ദുബായ് കോർട്ടും തമ്മിൽ സഹകരണ കരാർ

Updated on

ദുബായ്: ദുബായിലെ സർക്കാർ സംവിധാനങ്ങൾ തമ്മിലുള്ള ഡിജിറ്റൽ സംയോജനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും ദുബായ് കോർട്ടും തമ്മിൽ ഡിജിറ്റൽ സഹകരണ കരാർ ഒപ്പുവച്ചു. നീതിന്യായ അന്വേഷണ സേവനങ്ങൾ സുഗമമാക്കാനും ഡേറ്റ കൈമാറ്റത്തിന്‍റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാനുമായി വികസിപ്പിക്കുന്ന ഇലക്ട്രോണിക് ബന്ധിപ്പിക്കൽ സംവിധാനത്തിന്‍റെ ഭാഗമായി കരാർ നടപ്പിലാക്കും.

ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ജൈടെക്സ് ഗ്ലോബൽ 2025 വേദിയിലായിരുന്നു കരാർ ഒപ്പുവച്ചത്. ജിഡിആർഎഫ്എ ദുബായ് ഡയറക്റ്റർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയും ദുബായ് കോടതികളുടെ ഡയറക്റ്റർ ജനറൽ ഡോ. സൈഫ് ഗാനിം അൽ സുവൈദിയും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.

സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനവും സംയോജിത സേവനവിതരണവും കൂടുതൽ കാര്യക്ഷമമാക്കാനുള്ള പുതിയ ചുവടുവെപ്പാണിതെന്ന് ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. നടപടിക്രമങ്ങൾ ലളിതമാക്കാനും നീതിയിലേക്കുള്ള പ്രവേശനം വേഗത്തിലാക്കാനും സാങ്കേതികവിദ്യ പ്രധാനമായ പങ്ക് വഹിക്കുമെന്ന്” ദുബായ് കോടതികളുടെ ഡയറക്റ്റർ ജനറൽ ഡോ. സൈഫ് ഗാനിം അൽ സുവൈദി പറഞ്ഞു.

കരാർ പ്രകാരം, ഡിജിറ്റൽ ദുബായ് അതോറിറ്റിയുടെ GSB പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് ഡാറ്റാ കൈമാറ്റം നടപ്പിലാക്കും. ഇതുവഴി ജുഡീഷ്യൽ അന്വേഷണ ആവശ്യങ്ങൾക്കായുള്ള വിവരങ്ങൾ സുരക്ഷിതമായും കാര്യക്ഷമമായും കൈമാറാൻ സാധിക്കും.

കൂടാതെ, അൽ അദീദ് (Al Adheed) കേന്ദ്രങ്ങൾ വഴി ഫീസ് ഇലക്ട്രോണിക് രീതിയിൽ അടയ്ക്കാനുള്ള സംവിധാനവും ഒരുക്കും. ഉയർന്ന നിലവാരത്തിലുള്ള ഡാറ്റാ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി ഇരു സ്ഥാപനങ്ങളും സംയുക്ത സാങ്കേതിക -ഓപ്പറേഷണൽ പിന്തുണ നൽകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com