കോർപറേറ്റ് നികുതി: വ്യക്തികൾ മാർച്ച് അവസാനത്തോടെ അപേക്ഷ സമർപ്പിക്കണമെന്ന് എഫ്ടിഎ, വൈകിയാൽ 10,000 ദിർഹം പിഴ

2025 സെപ്റ്റംബർ 30ന് മുൻപ് ഒരു കോർപറേറ്റ് നികുതി റിട്ടേൺ സമർപ്പിക്കണം.
corporate tax: fta asks individuals to submit applications by end of march, fine of dh10,000 for late filing

കോർപറേറ്റ് നികുതി: വ്യക്തികൾ മാർച്ച് അവസാനത്തോടെ അപേക്ഷ സമർപ്പിക്കണമെന്ന് എഫ്ടിഎ, വൈകിയാൽ 10,000 ദിർഹം പിഴ

Updated on

അബുദാബി: കോർപറേറ്റ് നികുതിക്ക് വിധേയരായ എല്ലാ വ്യക്തികളും ഈ മാസം അവസാനത്തോടെ നികുതി രജിസ്ട്രേഷൻ അപേക്ഷകൾ സമർപ്പിക്കണമെന്ന് യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) അറിയിച്ചു. 2024 കലണ്ടർ വർഷത്തിലോ, തുടർ വർഷങ്ങളിലോ ഒരു വ്യക്തി യുഎഇയിൽ ഒരു ബിസിനസ് നടത്തുകയും ആ കലണ്ടർ വർഷത്തിലെ അവരുടെ മൊത്തം വിറ്റുവരവ് 1 മില്യൺ ദിർഹം കവിയുകയും ചെയ്താൽ, അവർ നികുതി നൽകണമെന്ന് എഫ്ടിഎ പറഞ്ഞു.

മൊത്തം വിറ്റുവരവ് 1 മില്യൺ ദിർഹം എന്ന പരിധി കവിഞ്ഞ വർഷത്തിന് ശേഷമുള്ള കലണ്ടർ വർഷത്തിലെ മാർച്ച് 31ന് മുൻപ് അവർ കോർപറേറ്റ് നികുതിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഇത്തരം വ്യക്തികൾ 2025 സെപ്റ്റംബർ 30ന് മുൻപ് ഒരു കോർപറേറ്റ് നികുതി റിട്ടേൺ സമർപ്പിക്കണം.

രജിസ്റ്റർ ചെയ്യേണ്ടയാൾ നിർദിഷ്ട സമയപരിധിക്കുള്ളിൽ നികുതി രജിസ്ട്രേഷൻ അപേക്ഷ സമർപ്പിച്ചില്ലെങ്കിൽ അവർക്ക് 10,000 ദിർഹം പിഴ ചുമത്തുന്നതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com