

യുവതിക്ക് 30,000 ദിർഹം പിഴയിട്ട് അബുദാബി കോടതി
അബുദാബി: മറ്റൊരു വ്യക്തിയുടെ സ്വകാര്യത ലംഘിക്കുകയും അസഭ്യം പറയുകയും ചെയ്ത യുവതിക്ക് അബുദാബി സിവിൽ ഫാമിലി കോടതി 30,000 ദിർഹം (ഏകദേശം 6.75 ലക്ഷം രൂപ) പിഴ വിധിച്ചു. ഇരയായ യുവതിക്ക് മാനസികമായും വൈകാരികമായും പ്രയാസങ്ങൾ ഉണ്ടാക്കിയതിനാണ് ഈ നഷ്ടപരിഹാര തുക നൽകാൻ കോടതി ഉത്തരവിട്ടത്.
തന്നെ അധിക്ഷേപിച്ചതിനും സ്വകാര്യത തകർക്കാൻ ശ്രമിച്ചതിനും പ്രതിക്കെതിരെ പരാതിക്കാരി ക്രിമിനൽ കേസ് ഫയൽ ചെയ്തിരുന്നു.
ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരമാണ് യുവതി ആവശ്യപ്പെട്ടത്. നേരത്തെ കേസ് പരിഗണിച്ച ക്രിമിനൽ കോടതി പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തുകയും അസഭ്യം പറഞ്ഞതിന് 2,000 ദിർഹവും സ്വകാര്യത ലംഘിച്ചതിന് 10,000 ദിർഹവും പിഴ ചുമത്തുകയും ചെയ്തിരുന്നു.പിന്നീട് അപ്പീൽ കോടതിയിൽ എത്തിയ കേസിലാണ് ഇരയായ യുവതിക്ക് 30,000 ദിർഹം നൽകാൻ വിധി വന്നത്.