ഡോക്ടർമാർക്കും നഴ്‌സുമാർക്കും ശമ്പള കുടിശിക: മെഡിക്കൽ ഉപകരണങ്ങൾ ലേലം ചെയ്യാൻ കോടതി ഉത്തരവ്

ലേലത്തിൽ എതിർപ്പുള്ളവർ ലേല തീയതിക്ക് മൂന്ന് ദിവസം മുമ്പെങ്കിലും തങ്ങളുടെ എതിർപ്പിനുള്ള കാരണങ്ങൾ അനുബന്ധ രേഖകൾ സഹിതം സമർപ്പിക്കണമെന്ന് ദുബായ് കോടതി അറിയിച്ചു
Court orders auction of medical equipment to pay salary arrears to doctors and nurses
ഡോക്ടർമാർക്കും നഴ്‌സുമാർക്കും ശമ്പള കുടിശിക: മെഡിക്കൽ ഉപകരണങ്ങൾ ലേലം ചെയ്യാൻ കോടതി ഉത്തരവ്
Updated on

ദുബായ്: ഡോക്ടർമാർ നഴ്‌സുമാർ എന്നിവർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പള കുടിശിക തീർക്കുന്നതിനും വായ്പ തിരിച്ചടക്കുന്നതിനുമായി ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഉപകരണങ്ങൾ ലേലം ചെയ്യാൻ ദുബായ് കോടതി ഉത്തരവിട്ടു.

ജനുവരി 7ന് 'എമിറേറ്റ്സ് ഓക്ഷൻ' കമ്പനിയുടെ റാസൽ ഖോർ ഓഫിസിലാണ് ലേലം നടത്തുന്നത്. കമ്പനിയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായും ലേലത്തിൽ പങ്കെടുക്കാം. കോടതി നിയോഗിച്ച എക്സിക്യൂട്ടർ 2024 മാർച്ചിൽ നടത്തിയ സൈറ്റ് പരിശോധനയിൽ സ്ഥാപനത്തിലെ എല്ലാ മെഡിക്കൽ ഉപകരണങ്ങളും ഫർണിച്ചറും ലിസ്റ്റ് ചെയ്തിരുന്നു.

എക്സ്-റേ മെഷീനുകൾ, ഓട്ടോമേറ്റഡ് അനലൈസറുകൾ, ബ്രോങ്കോസ്കോപ്പി ഉപകരണങ്ങൾ, 1.7 ദശലക്ഷം ദിർഹം വിലമതിക്കുന്ന കത്തീറ്ററൈസേഷൻ കാർഡിയാക് സിസ്റ്റം എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. രോഗികളുടെ കിടക്കകൾ, ഇൻഫ്യൂഷൻ പമ്പുകൾ, രക്തസമ്മർo മോണിറ്ററുകൾ എന്നിവയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം 22 ദശലക്ഷം ദിർഹം വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

ലേലത്തിൽ എതിർപ്പുള്ളവർ ലേല തീയതിക്ക് മൂന്ന് ദിവസം മുമ്പെങ്കിലും തങ്ങളുടെ എതിർപ്പിനുള്ള കാരണങ്ങൾ അനുബന്ധ രേഖകൾ സഹിതം സമർപ്പിക്കണമെന്ന് ദുബായ് കോടതി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com