ഹെയർ ട്രാൻസ്‌പ്ലാന്‍റ് രംഗത്ത് പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ക്യൂറ്റീസ് ഇന്‍റർനാഷണൽ

യുഎഇ യിൽ പ്രവർത്തനം വ്യാപിപ്പിക്കും.
Cuties International introduces new technology in hair transplant

ഹെയർ ട്രാൻസ്‌പ്ലാന്‍റ് രംഗത്ത് പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ക്യൂറ്റീസ് ഇന്‍റർനാഷണൽ

Updated on

ദുബായ്: ഹെയർ ട്രാൻസ്‌പ്ലാന്‍റ് രംഗത്ത് പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ കോസ്മെറ്റിക് ശൃംഖലയായ ക്യൂറ്റീസ് ഇന്‍റർനാഷണൽ. ഹെയർ ട്രാൻസ്‌പ്ലാന്‍റ് ചെയുന്ന സമയത്തു തല പൂർണമായി ഷേവ് ചെയ്തു മുടികൾ ഇമ്പ്ലാന്‍റ് ചെയ്യുന്ന പരമ്പരാഗത രീതിക്ക് പകരം “ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്‍റ്” വിപുലീകരിക്കുക എന്ന നവീന സാങ്കേതിക വിദ്യയാണ് ക്യൂറ്റീസ് ഇന്‍റർനാഷണൽ അവതരിപ്പിക്കുന്നത്.

ഹെയർ ട്രാൻസ്‌പ്ലാന്‍റേഷൻ രീതിയായ FUT യിൽ ശസ്ത്രക്രിയാ പ്രക്രിയയായി നടത്തിയിരുന്ന “ലോങ്ങ് ഹെയർ ട്രാൻസ്പ്ലാന്‍റ്” ഇപ്പോൾ സൗകര്യപ്രദവും സാങ്കേതികവുള്ളതുമായ FUE രീതിയിലേക്ക് മാറ്റിയാണ് ക്യൂട്ടീസ് ഇന്‍റർനാഷണൽ അവതരിപ്പിച്ചിരിക്കുന്നത്. ദീർഘകാലത്തെ ഗവേണഷണത്തോടൊപ്പം പുത്തൻ സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ക്യൂറ്റീസ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഹെയർ ട്രാൻസ്‌പ്ലാറ്റേഷൻ, PRP, GFC തുടങ്ങി ഹെയറും ത്വക്കുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാ സൗകര്യവും ക്യൂട്ടീസ് ഇന്‍റർനാഷണലിൽ ലഭ്യമാണ്.

യുഎഇ യിലെ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരത്തിടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് ക്യൂറ്റീസ് ഇന്‍റർനാഷണൽ ചെയർമാൻ ഡോ. ഷജീർ മച്ചിഞ്ചേരി ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ വിഭാഗത്തിന് മാത്രമായി ഷാർജയിൽ ഒരു കോസ്മെറ്റിക് ആശുപത്രി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ക്യൂട്ടീസ് ഇന്‍റർനാഷണലിന് യുകെ, ഒമാൻ, ദുബായ്, ഷാർജ, റാസൽഖൈമ, ഹൈദരാബാദ്, ബാംഗ്ലൂർ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ ശാഖകളുണ്ട്. സൗദി അറേബ്യ, ഖത്തർ, അബുദാബി, മുംബൈ, കണ്ണൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഉടൻ പുതിയ ക്ലിനിക്കുകൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് ക്യൂട്ടീസ് ഇന്‍റർനാഷണൽ വൈസ് ചെയർമാനും സിഇഒ യുമായ കെ. ജയൻ അറിയിച്ചു. നടൻ ബാലശങ്കറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com