സൈബർ അപമാനവും ഭീഷണിയും: പരാതിക്കാരിക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അൽ ഐൻ കോടതി

സിവിൽ, കൊമേഴ്‌സ്യൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകൾക്കായുള്ള അൽ ഐൻ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നഷ്ടപരിഹാരമായി 10,000 ദിർഹം നൽകണമെന്ന് വിധിക്കുകയും ചെയ്തു.
Cyber-insult and threats: Al Ain court orders complainant to pay 10,000 dirhams in compensation

സൈബർ അപമാനവും ഭീഷണിയും: പരാതിക്കാരിക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അൽ ഐൻ കോടതി

Representative image

Updated on

അബുദാബി: ഓൺലൈനിലൂടെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പരാതിക്കാരിയായ സ്ത്രീക്ക് 10,000 ദിർഹം നഷ്ടപരിഹാരം നൽകാൻ അൽ ഐനിലെ കോടതി ഉത്തരവിട്ടു.

സൈബറിടത്തിൽ തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് മൂലം തനിക്കുണ്ടായ ധാർമ്മിക - മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 50,000 ദിർഹം, 12 ശതമാനം നിയമപരമായ പലിശ, കോടതി ഫീസ് എന്നിവ നൽകണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരി പുരുഷനെതിരെ കേസ് ഫയൽ ചെയ്തത്.

സിവിൽ, കൊമേഴ്‌സ്യൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകൾക്കായുള്ള അൽ ഐൻ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നഷ്ടപരിഹാരമായി 10,000 ദിർഹം നൽകണമെന്ന് വിധിക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com