ഡാളസ് മലയാളി അസോസിയേഷൻ ക്രിസ്മസും ന്യൂ ഇയറും ആഘോഷിച്ചു

ഡാളസ് ഫോർട്ട് വർത്തിലെ നിരവധി മലയാളിക‌ളുടെ പങ്കാളിത്തം പരിപാടിയെ വിജയകരമാക്കി. ‌
dallas malayali association's christmas and new year celebrations were held in a colorful manner
ഡാളസ് മലയാളി അസോസിയേഷൻ ക്രിസ്മസും ന്യൂ ഇയറും ആഘോഷിച്ചു
Updated on

ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്‍റെ (ഡിഎംഎ) 2024 ലെ ക്രിസ്മസ്, പുതുവത്സരാഘോഷം ഡിസംബർ 29 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ പസന്ത് ഇന്ത്യൻ റസ്റ്ററന്‍റ് ഹാളിൽ വർണഗംഭീരമായി നടത്തി.

ഡാളസ് ഫോർട്ട് വർത്തിലെ നിരവധി മലയാളിക‌ളുടെ പങ്കാളിത്തം പരിപാടിയെ വിജയകരമാക്കി. ‌പരിപാടിയുടെ മുഖ്യാതിഥികളായി ജോസ് ഓച്ചാലിൽ (ലാന മുൻ പ്രസിഡന്‍റ്), ജോസൻ ജോർജ് (ലാന മുൻ പ്രസിഡന്‍റ്), ഫിലിപ്പ് ചാമത്തിൽ (ഫോമ മുൻ പ്രസിഡന്‍റ്)എന്നിവർ പങ്കെടുത്ത് ആശംസകൾ നേർന്നു.

അമെരിക്കയിലെ പ്രമുഖ വ്യവസായും ജീവകാരുണ്യ പ്രവർത്ത‌കനുമായ കമാൻഡർ വർഗീസ് ചാമത്തിൽ, വ്യവസായിയും ഫ്‌ളവേഴ്‌സ് ടിവി ഡയറക്‌ടറുമായ ടി.സി. ചാക്കോ, അമിക്കോസ് നോർത്ത് അമെരിക്ക കോഓർഡിനേറ്റർ ജിമ്മി കുളങ്ങര എന്നിവർ ക്രിസ്മസ് ന്യൂ ഇയർ ആശംസകൾ നേർന്നു.

ഫോമയുടെ ദേശീയ നേതാക്കളായ ഫിലിപ്പ് ചാമത്തിൽ, ഗ്രേസി ജയിംസ് (വിമൻസ് ഫോറം വൈസ് ചെയർമാൻ ഫോമ), മേഴ്സി സാമുവൽ (‌മുൻ വിമൻസ് ഫോറം വൈസ് ചെയർമാൻ ഫോമ), ജോസ് വടകര (മുൻ ആർവിപി വെസ്റ്റേൺ റീജൺ ഫോമ), രോഹിത് മേനോൻ (മുൻ യൂത്ത് ആർഇപി ഫോമ), സാമുവൽ മത്തായി (മുൻ നാഷണൽ കമ്മിറ്റി മെമ്പർ ഫോമ) എന്നിവർ പരിപാടിയിൽ ആശംസകൾ നേർന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com