കോർപ്പറേറ്റ് നികുതി: സമയ പരിധി ഡിസംബർ 31 വരെ നീട്ടി

2024 ഫെബ്രുവരി 29നോ അതിനു മുൻപോ അവസാനിച്ച നികുതി കാലയളവുകൾക്ക് ഈ പുതിയ സമയ പരിധി ബാധകമാണ്
deadline for filing corporate tax has been extended to December 31
കോർപറേറ്റ് നികുതി: സമയ പരിധി ഡിസംബർ 31 വരെ നീട്ടിrepresentative image
Updated on

ദുബായ്: നികുതി റിട്ടേൺ ഫയൽ ചെയ്യാനും കോർപറേറ്റ് നികുതി അടയ്ക്കാനുമുള്ള സമയ പരിധി 2024 ഡിസംബർ 31 വരെ നീട്ടിയതായി ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) അറിയിച്ചു. 2024 ഫെബ്രുവരി 29നോ അതിനു മുൻപോ അവസാനിച്ച നികുതി കാലയളവുകൾക്ക് ഈ പുതിയ സമയ പരിധി ബാധകമാണ്.

ഒരു വർഷത്തിൽ താഴെയുള്ള ആദ്യ കോർപറേറ്റ് നികുതി കാലയളവുള്ള ബിസിനസ്സുകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ അതോറിറ്റി തിരിച്ചറിഞ്ഞുവെന്നും, ചില നികുതിദായകർ അവരുടെ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി മാറ്റിവച്ചെന്നും ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി പറഞ്ഞു.

കോർപറേറ്റ് നികുതി നിയമവും അതിൻ്റെ വെബ്‌സൈറ്റിൽ ലഭ്യമായ എല്ലാ അനുബന്ധ നിയമങ്ങളും തീരുമാനങ്ങളും അവലോകനം ചെയ്യാൻ നികുതിക്ക് വിധേയരായ എല്ലാ വ്യക്തികളെയും ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com