Death anniversary of K. Karunakaran and P.T. Thomas observed
കെ. കരുണാകരന്റെയും പി.ടി. തോമസിന്റെയും ചരമവാർഷിക ദിനം ആചരിച്ചു

കെ. കരുണാകരന്റെയും പി.ടി. തോമസിന്റെയും ചരമവാർഷിക ദിനം ആചരിച്ചു

അബുദാബി മലയാളി സമാജത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഇൻകാസ് സംസ്ഥാന പ്രസിഡണ്ട് എ.എം. അൻസാർ അദ്ധ്യക്ഷത വഹിച്ചു
Published on

അബുദാബി: ഇൻകാസ് അബുദാബി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരൻ്റേയും കോൺഗ്രസ്സ് നേതാവ് പി.ടി. തോമസിൻ്റേയും ചരമവാർഷിക ദിനം ആചരിച്ചു. അബുദാബി മലയാളി സമാജത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഇൻകാസ് സംസ്ഥാന പ്രസിഡണ്ട് എ.എം. അൻസാർ അദ്ധ്യക്ഷത വഹിച്ചു.

ഇൻകാസ് സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് ബി.യേശു ശീലൻ, അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, വൈസ് പ്രസിഡണ്ട് ടി.എം. നിസാർ, ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ്, സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാർ. എ.പി, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഷാജികുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് അബുദാബി അസിസ്റ്റൻ്റ് ട്രഷറർ രാജേഷ് മഠത്തിൽ സ്വാഗതം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com