സ്തീകളുടെ സമർപ്പണം രാജ്യത്തിന്‍റെ ചാലക ശക്തി; യുഎഇ പ്രസിഡന്‍റ്

വർഷം തോറും ഓഗസ്റ്റ് 28ന് ആഘോഷിക്കുന്ന പരിപാടി 2015ൽ രാഷ്ട്ര മാതാവും യുഎഇ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാന്‍റെ പത്നിയുമായ ശൈഖാ ഫാത്തിമ ബിൻത് മുബാറക്കാണ് തുടങ്ങി വെച്ചത്
dedication of women is the driving force of the kingdom says uae president
ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ
Updated on

ദുബായ്: നിശ്ചയ ദാർഢ്യവും സ്ത്രീകളുടെ സമർപ്പണവുമാണ് യുഎഇയുടെ ചാലക ശക്തിയെന്ന് പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ പറഞ്ഞു. രാജ്യം ഇമാറാത്തി വനിതാ ദിനം ആഘോഷിക്കുന്ന വേളയിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. ഇമാറാത്തി വനിതാ ദിനത്തിൽ, നമ്മുടെ രാജ്യത്തിന്‍റെ പുരോഗതിയെ രൂപപ്പെടുത്തുന്നതിൽ യുഎഇയിലെ സ്ത്രീകളെ നാം ആദരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വർഷം തോറും ഓഗസ്റ്റ് 28ന് ആഘോഷിക്കുന്ന പരിപാടി 2015ൽ രാഷ്ട്ര മാതാവും യുഎഇ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാന്‍റെ പത്നിയുമായ ശൈഖാ ഫാത്തിമ ബിൻത് മുബാറക്കാണ് തുടങ്ങി വെച്ചത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഇമാറാത്തി വനിതാ ദിനത്തിൽ ആശംസകൾ നേർന്നു.

'നമ്മൾ അവരെ മാതാവായും അധ്യാപികയായും വികസനത്തിൻ്റെ യാത്രയിൽ പങ്കാളിയായും ആഘോഷിക്കുന്നു. നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും സിവിൽ, സൈനിക മേഖലകളിലും സ്വകാര്യ മേഖലയിലും നാം അവരെ ആഘോഷിക്കുന്നു' -ശൈഖ് മുഹമ്മദ് പറഞ്ഞു

സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ സ്ത്രീ പ്രവേശനം, അവരുടെ തൊഴിൽ, വ്യക്തിഗത അവകാശങ്ങൾ, സാമൂഹിക സുരക്ഷ എന്നിവ ഉൾപ്പെടെ സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട 33 സൂചകങ്ങളിൽ യുഎഇ ആഗോള തലത്തിൽ ഒന്നാം സ്ഥാനത്താണ്. ഇമാറാത്തി സ്ത്രീകൾക്ക് രാഷ്ട്ര മാതാവ് ശൈഖാ ഫാത്തിമ നന്ദിയും സ്നേഹവും ആശംസിച്ചതായി ദേശിയ വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു.

Trending

No stories found.

Latest News

No stories found.