ഡെലിവറി എക്സലൻസ് അവാർഡ് രണ്ടാം പതിപ്പിനു തുടക്കം

ആർടിഎ-പോലീസ് സംയുക്ത സംരംഭമെന്ന് അധികൃതർ
Delivery excellence awards Dubai
ഡെലിവറി എക്സലൻസ് അവാർഡ് രണ്ടാം പതിപ്പിനു തുടക്കം
Updated on

ദുബായ്: ഡെലിവറി മേഖലയിലെ ജീവനക്കാരെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനുള്ള ഡെലിവറി എക്സലൻസ് അവാർഡിന്‍റെ രണ്ടാം പതിപ്പിന് തുടക്കമായി.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റിയും ദുബായ് പൊലീസും സംയുക്തമായിട്ടാണ് ഈ സംരംഭം നടപ്പാക്കുന്നത്.ഈ മാസം 19 മുതൽ മേയ് 31 വരെയാണ് രജിസ്ട്രേഷനുള്ള സമയം.

ഡെലിവറി മേഖലയിൽ നിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ് പുരസ്കാരം നൽകുന്നത്.മികച്ച കമ്പനികൾ, സ്മാർട്ട് പ്ലാറ്റ്‌ഫോമുകൾ, മികച്ച പങ്കാളികൾ, 200 മികച്ച ഡ്രൈവർമാർ എന്നിവരെയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കുന്നത് എന്ന് ആർടിഎ ലൈസൻസിംഗ് ഏജൻസിയുടെ സിഇഒ അഹ്മദ് മഹ്ബൂബ് അറിയിച്ചു. പുരസ്കാരം മത്സരാത്മകതയും പ്രൊഫഷണലിസവും പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് ഇത്തരത്തിലുള്ള സംരംഭങ്ങൾ നിർണായകമാണെന്ന് ദുബായ് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ സെയ്ഫ് അൽ മസ്റൂയി ചൂണ്ടിക്കാട്ടി.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹനം ഓടിക്കുക, മികച്ച പ്രകടനം കാഴ്ചവയ്ക്കുക തുടങ്ങിയവയാണ് തിരഞ്ഞെടുപ്പിന്‍റെ മാനദണ്ഡങ്ങൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com