Device protector company Bayer expands operations in GCC countries

ജിസിസി രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ച് ഡിവൈസ് പ്രൊട്ടക്റ്റർ കമ്പനി ബെയർ

ജിസിസി രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ച് ഡിവൈസ് പ്രൊട്ടക്റ്റർ കമ്പനി ബെയർ

ഈ രാജ്യങ്ങളിലെ പ്രമുഖ ഷോപ്പിങ് മാളുകളിലും സിറ്റി സെന്‍ററുകളിലുമാണവ പ്രവര്‍ത്തിക്കുന്നത്.
Published on

ദുബായ്: ജിസിസി രാജ്യങ്ങളിലെ കൂടുതല്‍ ലൊക്കേഷനുകളില്‍ കിയോസ്‌കുകള്‍ തുറന്ന് ഡിവൈസ് പ്രൊട്ടക്റ്റര്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ 'ബെയര്‍'. യുഎഇ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലായി അമ്പതില്‍പരം ലൊക്കേഷനുകളില്‍ കിയോസ്‌കുകള്‍ തുറന്നതായി ബെയര്‍ അധികൃതര്‍ അറിയിച്ചു.

ഈ രാജ്യങ്ങളിലെ പ്രമുഖ ഷോപ്പിങ് മാളുകളിലും സിറ്റി സെന്‍ററുകളിലുമാണവ പ്രവര്‍ത്തിക്കുന്നത്. ഉത്പന്നങ്ങള്‍ക്കെല്ലാം സൗജന്യ ആജീവനാന്ത വാറന്‍റിയും നൽകുന്നുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചു. പുതിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഇറക്കുക എന്നതിനേക്കാള്‍ ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം മികച്ച സൗകര്യത്തോടെ ലഭ്യമാക്കുന്നതിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധയൂന്നുന്നതെന്ന് പാരന്‍റ് കമ്പനിയായ 'ആമാല്‍'-ന്‍റെ എക്‌സിക്യുട്ടീവ് പാർട്ട്ണര്‍ അല്‍ ഹരീത്ത് അല്‍ ഖലീലി പറഞ്ഞു.

കിയോസ്‌കുകള്‍ വ്യാപകമാക്കുക വഴി പ്രതിദിനം ആയിരത്തില്‍പരം ഉപയോക്താക്കള്‍ക്ക് സുപ്രധാന സേവനങ്ങളെല്ലാം ലഭ്യമാക്കാന്‍ സാധിക്കുന്നുവെന്ന് ആമാല്‍ ചീഫ് ബിസിനസ് എക്‌സിക്യുട്ടീവ് എസ്.കെ. അനൂപ് പറഞ്ഞു. 13 വര്‍ഷത്തിലധികമായി വിപണിയിലുള്ള സ്ഥാപനമാണ് ബെയർ.

logo
Metro Vaartha
www.metrovaartha.com