

ദുബായിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് 'ദീവ' മേധാവി
ദുബായ്: ഹരിതോർജ പദ്ധതികൾ വിപുലപ്പെടുത്തുന്ന സാഹചര്യത്തിൽ ദുബായ് നഗരത്തിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി മേധാവി സയീദ് മുഹമ്മദ് അൽ തായർ. ഹരിതോർജ ഉപയോഗം വർദ്ധിക്കുന്നതിനനുസരിച്ച് ഊർജ സംവിധാനത്തിന്‍റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി സോളാർ ഊർജവും സ്റ്റോറേജ് പ്രൊജക്റ്റുകളും ദീവ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിലെ പ്രവർത്തനങ്ങൾ വേഗത്തിലാക്കിവരികയാണെന്നും, 2030ഓടെ ലക്ഷ്യമിട്ടിരുന്ന ഉൽപാദന ശേഷി 5,000 മെഗാവാട്ടിൽ നിന്ന് 8,000 മെഗാവാട്ടായി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.