ദുബായ്: തടസരഹിത പാർക്കിങ്ങ് സംവിധാനം ഏർപ്പെടുത്തുന്ന ദുബൈയിലെ മാൾ ഓഫ് ദി എമിറേറ്റ്സ് ദെയ്‌റ സിറ്റി സെന്റർ മാളുകളിൽ പാർക്കിങ്ങ് നിരക്ക് നൽകിയില്ലെങ്കിൽ 150 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. ഷോപ്പിംഗ് സെന്‍ററുകൾ വിട്ട് മൂന്ന് ദിവസത്തിന് ശേഷം ഫീസ് അടച്ചില്ലെങ്കിലാണ് പിഴ ചുമത്തുക. ദേര സിറ്റി സെന്ററിൽ പുതിയ പാർക്കിംഗ് സംവിധാനം ഇതിനകം സജീവമാക്കിയിട്ടുണ്ട്. അടുത്ത മാസം ആദ്യം മാൾ ഓഫ് എമിറേറ്റ്‌സിൽ ഈ സംവിധാനം നിലവിൽ വരും.
മാൾ വിട്ട് രണ്ട് ദിവസത്തിനുള്ളിൽ പണമടച്ചില്ലെങ്കിൽ, അടുത്ത ദിവസം ഡ്രൈവർക്ക് എസ് എം എസും ഫോൺ കോളും ലഭിക്കും. നിരക്കുകളുടെ വിശദാംശങ്ങളും ഡ്രൈവർമാർക്ക് അയയ്‌ക്കും. മൂന്ന് ദിവസത്തിന് ശേഷവും പണമടച്ചില്ലെങ്കിൽ യുഎഇയുടെ പാർക്കിംഗ് നിയമമനുസരിച്ച് 150 ദിർഹം പിഴ ഈടാക്കും.
പാർക്കിംഗ് അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ കാർ ഉപേക്ഷിക്കുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തും. നിയമപരമായ പെർമിറ്റ് ഇല്ലാതെ വാഹനം പാർക്ക് ചെയ്താലും 1,000 ദിർഹം പിഴ ചുമത്തും. ഈ മാളുകളിലെ പാർക്കിംഗ് ഫീസ് മാറ്റമില്ലാതെ തുടരും. പാർക്കിങ് ഫീസ് വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് അധികൃതർ പറഞ്ഞു.മാൾ ഓഫ് ദി എമിറേറ്സിൽ ആദ്യ നാല് മണിക്കൂറും ദേര സിറ്റി സെന്ററിൽ ആദ്യ മൂന്ന് മണിക്കൂറും
പാർക്കിങ്ങ് സൗജന്യമാണ്. വോക്‌സിലോ സ്‌കി ദുബായിലോ ടിക്കറ്റ് വാങ്ങുന്നവർക്ക് രണ്ട് മണിക്കൂർ അധിക സൗജന്യ പാർക്കിങ്ങ് ലഭിക്കും. ഉണ്ടായിരിക്കും. രാത്രി പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. രാത്രിയിൽ വാഹനം പാർക്ക് ചെയ്താൽ 200 ദിർഹം പിഴ ചുമത്തും.
പാർക്കിംഗ് നിരക്കുകൾ:
മാൾ ഓഫ് എമിറേറ്റ്സ്
ആദ്യ 4 മണിക്കൂർ സൗജന്യം
4 മുതൽ 5 മണിക്കൂർ വരെ = 20 ദിർഹം
5 മുതൽ 6 മണിക്കൂർ വരെ = 40 ദിർഹം
6 മുതൽ 7 മണിക്കൂർ വരെ =60 ദിർഹം
7 മുതൽ 8 മണിക്കൂർ വരെ =100 ദിർഹം
8ന് മുകളിൽ = 150 ദിർഹം
സിറ്റി സെന്‍റർ ദെയ്‌റ
ആദ്യ 3 മണിക്കൂർ സൗജന്യം
3 മുതൽ 4 മണിക്കൂർ വരെ= 20
4 മുതൽ 5 മണിക്കൂർ വരെ= 40
6 മുതൽ 7 മണിക്കൂർ വരെ = 60
6 മുതൽ 7 മണിക്കൂർ വരെ = 100
7ന് മുകളിൽ = 150