'ഡിഫ്‌ലെക്സ്' 2025 ന് സമാപനം

മധ്യപൂർവദേശ -ആഫ്രിക്കൻ വിപണിയുമായി ബന്ധം സ്ഥാപിക്കാൻ ഉത്പാദകർക്കും ബ്രാൻഡുകൾക്കും അവസരം ഒരുക്കുന്നതാണ് ഈ പ്രദർശനം
diflex dubai

'ഡിഫ്‌ലെക്സ്' 2025 ന് സമാപനം

Updated on

ദുബായ്: ദുബായിൽ നടക്കുന്ന മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ ബി2ബി വ്യാപാര പ്രദർശനമായ 'ഡിഫ്‌ലെക്സ് 2025' ന് സമാപനം. മധ്യപൂർവദേശ -ആഫ്രിക്കൻ വിപണിയുമായി ബന്ധം സ്ഥാപിക്കാൻ ഉത്പാദകർക്കും ബ്രാൻഡുകൾക്കും അവസരം ഒരുക്കുന്നതാണ് ഈ പ്രദർശനം. ലോകത്തെങ്ങുമുള്ള 5,000 വ്യാപാര സന്ദർശകർക്കായി 16 രാജ്യങ്ങളിൽ നിന്നുള്ള 250-ലേറെ ബ്രാൻഡുകളും 10,000 ഉൽപന്നങ്ങളും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.

ഇന്ത്യ, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നിവയാണ് ഏറ്റവും വലിയ പങ്കാളികൾ. മോർഡോർ ഇന്‍റലിജൻസിന്‍റെ കണക്കനുസരിച്ച് തുകൽ ഉത്പന്നങ്ങളുടെ എംഇഎ വിപണിയുടെ മൂല്യം 2025-ൽ 37.51 ബില്യൻ യുഎസ് ഡോളറായിരിക്കുമെന്നാണ് പ്രതീക്ഷ. വർധിച്ചു വരുന്ന വാങ്ങൽ ശേഷിയും നഗരവത്ക്കരണവും ഈ വളർച്ചയെ മുന്നോട്ട് നയിക്കുന്നു.

2030-ഓടെ ഇത് 45.88 ബില്യൻ യുഎസ് ഡോളറിലെത്തുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ചൈന, ഇന്ത്യ, ഇറ്റലി, പോർച്ചുഗൽ, ഈജിപ്ത്, സിറിയ, സ്പെയിൻ, തായ്‌ലൻഡ്, പാക്കിസ്ഥാൻ, യുഎഇ, ജോർദാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com