
തിരുവനന്തപുരം: നോർക്ക റൂട്ട്സിന്‍റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്‍ററുകളിൽ ഫീസടയ്ക്കുന്നതിന് ഈ മാസം മുതല്‍ പൂര്‍ണമായും ഡിജിറ്റല്‍ പേയ്‌മെന്‍റ് സൗകര്യം ഏര്‍പ്പെടുത്തി. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന ഡിജിറ്റല്‍ പേയ്‌മെന്‍റ് പ്രോല്‍സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ മുഖേനയോ യുപിഐ അധിഷ്ടിത മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ പേയ്മെന്‍റ് നല്‍കാം.
അടുത്ത പ്രവൃത്തിദിനമായ നാളെ മുതൽ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനായി നോര്‍ക്ക റൂട്ട്സിന്‍റെ റീജിയണൽ ഓഫീസുകളിൽ എത്തുന്നവര്‍ക്ക് ഈ സൗകര്യം ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്‍ററുകളില്‍ (പ്രവൃത്തിദിവസങ്ങളില്‍ ഓഫിസ് സമയത്ത്) ബന്ധപ്പെടാം.
0471-2329950, +91-8281004901 (തിരുവനന്തപുരം) +91-9188268904, 04842371819 (എറണാകുളം) 0474-2304882, 2304885, +91-8281004911 (കോഴിക്കോട്). നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org നിന്നു വിവരങ്ങള്‍ ലഭ്യമാണ്.
സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്‍ററിന്‍റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാം.