ദുബായ്: നിശ്ചയദാർഢ്യ വിഭാഗത്തിൽ പെടുന്നവർക്ക് ഡിജിറ്റൽ പാർക്കിങ്ങ് പെർമിറ്റ്‌

നിശ്ചയദാർഢ്യമുള്ളവർക്ക് വേണ്ടിയുള്ള സായിദ് ഹയർ ഓർഗനൈസേഷനാണ് ഇക്കാര്യം അറിയിച്ചത്
Dubai: Digital parking permit for those belonging to the determined category
ദുബായ്: നിശ്ചയദാർഢ്യ വിഭാഗത്തിൽ പെടുന്നവർക്ക് ഡിജിറ്റൽ പാർക്കിങ്ങ് പെർമിറ്റ്‌
Updated on

ദുബായ്: അബുദാബി ദുബായ് എമിറേറ്റുകളിലെ നിശ്ചയദാർഢ്യമുള്ള (people with determination) വിഭാഗത്തിൽ പെടുന്നവർക്ക് ഇനി മുതൽ ഡിജിറ്റൽ പാർക്കിങ്ങ് പെർമിറ്റ്‌. നിശ്ചയദാർഢ്യമുള്ളവർക്ക് വേണ്ടിയുള്ള സായിദ് ഹയർ ഓർഗനൈസേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇനി പേപ്പർ അനുമതി പത്രം കൈയിൽ കരുതേണ്ട. ഡിജിറ്റൽ പെർമിറ്റ് ഫോണിലോ മറ്റേതെങ്കിലും ഡിവൈസിലോ ഉണ്ടായാൽ മതി. ദുബായിലോ അബുദാബിയിലോ നൽകിയിട്ടുള്ള പെർമിറ്റുകളുമായി ഇത് ലിങ്ക് ചെയ്യും.

നിശ്ചയദാർഢ്യമുള്ളവർക്ക് അബുദാബിയിൽ പാർക്കിങ്ങ് സൗജന്യമാണ്. ഷാർജയിൽ സൗജന്യ പാർക്കിങ്ങ് ലഭിക്കാൻ വാഹനത്തിന്‍റെ ഗ്ലാസിൽ ഐഡി കാർഡ് പ്രദർശിപ്പിക്കണമെന്ന നിബന്ധന നേരത്തെ എടുത്തുകളഞ്ഞിരുന്നു. ഇവരുടെ ഐഡി കാർഡ് ഷാർജ നഗരസഭാ പാർക്കിങ്ങ് സിസ്റ്റവുമായി ലിങ്ക് ചെയ്തിട്ടുണ്ട്.

ദൃഢനിശ്ചയമുള്ളവർക്ക് സൗജന്യ പാർക്കിങ്ങിന് അപേക്ഷിക്കാൻ ഫീസ് നൽകേണ്ടതില്ല.ഓൺലൈൻ വഴിയും അപേക്ഷിക്കാൻ സാധിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com