മാധ്യമ ഉള്ളടക്കം നിരീക്ഷിക്കാൻ യുഎഇയിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം

മാധ്യമ ഉള്ളടക്കം നിരീക്ഷിക്കാൻ 'ആമേൻ' ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി യുഎഇ മീഡിയ കൗൺസിൽ
മാധ്യമ നിരീക്ഷണത്തിന് യുഎഇയിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം | Digital platform to monitor media content

മാധ്യമ ഉള്ളടക്കം നിരീക്ഷിക്കാൻ പ്ലാറ്റ്ഫോം.

Updated on

അബുദാബി: യുഎഇയിലെ മാധ്യമ ഉള്ളടക്കം നിരീക്ഷിക്കാനും അവയെക്കുറിച്ച് അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി 'ആമേൻ' എന്ന പേരിലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന് യുഎഇ മീഡിയ കൗൺസിൽ തുടക്കം കുറിച്ചു.

ഉത്തരവാദിത്വമുള്ളതും സുരക്ഷിതവുമായ ഒരു മാധ്യമ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന് സമൂഹത്തിന്‍റെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയാണ് 'ആമേൻ' എന്ന പ്ലാറ്റ് ഫോമിന്‍റെ ലക്ഷ്യം.

യുഎഇയുടെ മുൻഗണനകളിൽ വ്യക്തികളെയും സമൂഹത്തെയുമാണ് പ്രധാനമായി കാണുന്നതെന്ന് യുഎഇ നാഷനൽ മീഡിയ ഓഫിസ് ചെയർമാനും യുഎഇ മീഡിയ കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ബുത്തി അൽ ഹാമിദ് പറഞ്ഞു. ഉള്ളടക്കം ഒരു ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം പറഞ്ഞു.

അത് സമൂഹത്തിന്‍റെ ചിന്തകളെയും അവബോധത്തെയും മനോഭാവങ്ങളെയും രൂപപ്പെടുത്തുകയും രാജ്യത്തിന്‍റെ പ്രതിച്ഛായ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

തുറന്ന സംവാദത്തിന് അവസരം നൽകുന്നതിലൂടെ 'ആമേൻ' മാധ്യമ ഉള്ളടക്കത്തിന്‍റെ ഗുണമേന്മ വർധിപ്പിക്കുകയും യുഎഇയുടെ മൂല്യങ്ങൾ, സാംസ്കാരിക അഖണ്ഡത, സാമൂഹിക ഐക്യം എന്നിവ സംരക്ഷിക്കുകയും ചെയ്യുന്നു. ധാർമിക നിലവാരം, സന്തുലിതമായ റിപോർട്ടിങ്, ഉത്തരവാദിത്തമുള്ള ആവിഷ്കാരം എന്നിവയിൽ അധിഷ്ഠിതമായ ഒരു മാധ്യമ ലോകത്തെ സജീവമായി രൂപപ്പെടുത്താൻ ഇത് പൗരന്മാരെയും താമസക്കാരെയും പ്രാപ്തരാക്കുന്നു.

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച 'കമ്യൂണിറ്റി വർഷം' എന്ന ലക്ഷ്യവുമായി ഒത്തുപോകുന്നതാണ് 'ആമേൻ' പ്ലാറ്റ്‌ഫോം എന്ന് യുഎഇ മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് സയീദ് അൽ ഷെഹി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com