
ലഹരി മരുന്ന് വിതരണം: ഏഷ്യൻ സ്വദേശിക്ക് ജീവപര്യന്തം തടവ്
ദുബായ്: ലഹരിമരുന്ന് വിതരണ ശൃംഖല നടത്തിയ 35-കാരനായ ഏഷ്യക്കാരന് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പിടിച്ചെടുത്ത ലഹരിമരുന്ന് കണ്ടുകെട്ടാനും പ്രതിയുടെ സാമ്പത്തിക ഇടപാടുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനും കോടതി ഉത്തരവിട്ടു.
യുഎഇ സെൻട്രൽ ബാങ്കിന്‍റെയും ആഭ്യന്തര മന്ത്രാലയത്തിന്‍റെയും മുൻകൂർ അനുമതിയില്ലാതെ പ്രതിക്ക് സ്വന്തമായോ മറ്റുള്ളവർ മുഖേനയോ പണം കൈമാറുന്നതിനോ നിക്ഷേപിക്കുന്നതിനോ വിലക്കേർപ്പെടുത്തി.