റാസൽഖൈമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ട് ജോലിക്കാരിക്ക് പരുക്ക്
Pravasi
റാസൽഖൈമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ട് ജോലിക്കാരിക്ക് പരുക്ക്
40 വയസ് പ്രായമുള്ള ഏഷ്യൻ സ്വദേശിയായ വീട്ടുജോലിക്കാരിക്കാണ് പരുക്കേറ്റത്.
റാസൽഖൈമ: റാസൽഖൈമ വാദി എസ്‌ഫിതയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടുജോലിക്കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. റാസൽഖൈമയിൽ നിന്ന് 96 കിലോമീറ്റർ തെക്ക് നടന്ന സ്ഫോടനത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
40 വയസ് പ്രായമുള്ള ഏഷ്യൻ സ്വദേശിയായ വീട്ടുജോലിക്കാരിക്കാണ് പരുക്കേറ്റത്. ഇവർ ഇപ്പോൾ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശസ്ത്രക്രിയകൾ ആവശ്യമുണ്ടെന്നാണ് റിപ്പോർട്ട്.