ലക്ഷ്യമിട്ട സമയത്തിന് മുമ്പേ നിർമാണം പൂർത്തിയായി: ദുബായ് വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ടിൽ ഇരട്ടപ്പാലം തുറന്നു

മൊത്തം 5 കിലോമീറ്റർ നീളത്തിൽ 5 പാലങ്ങൾ ഉൾപ്പെടുന്ന റൗണ്ട് എബൗട്ട് വികസനത്തിന് 69.6 കോടി ദിർഹമാണു ചെലവ്.
Double bridge opens at Dubai World Trade Center roundabout

ലക്ഷ്യമിട്ട സമയത്തിന് മുമ്പേ നിർമാണം പൂർത്തിയായി: ദുബായ് വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ടിൽ ഇരട്ടപ്പാലം തുറന്നു

Updated on

ദുബായ്: വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ടിൽ ലക്ഷ്യമിട്ട സമയത്തിന് മുമ്പേ നിർമാണം പൂർത്തിയാക്കിയ രണ്ട് പാലങ്ങൾ ദുബായ് ആർ ടി എ ഗതാഗതത്തിനായി തുറന്നുകൊടുത്തു. സെക്കൻഡ് ഡിസംബർ സ്ട്രീറ്റിൽ നിന്നു ഷെയ്ഖ് റാഷിദ് റോഡിലേക്കും അൽ മജ്‌ലിസ് റോഡിലേക്കുമുള്ള പാലങ്ങലാണ് തുറന്നുകൊടുത്തത്. ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ട് വികസന പദ്ധതിയുടെ ഭാഗമായിട്ടാണ് പാലങ്ങൾ നിർമിച്ചത്. അൽ മുസ്താഖ്ബാൽ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പാലങ്ങൾ. ഇരു വശത്തേക്കും രണ്ടു വരികൾ വീതമുള്ള പാലത്തിനു 2 കിലോമീറ്ററാണ് നീളം. മണിക്കൂറിൽ 6000 വാഹനങ്ങൾക്കു കടന്നു പോകാം.

ഇതോടെ സെക്കൻഡ് ഡിസംബർ സ്ട്രീറ്റിൽ നിന്ന് അൽ മജ്‌ലിസ് സ്ട്രീറ്റ്, അൽ മുസ്താഖ്ബാൽ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയം പത്തിൽ നിന്നു 2 മിനിറ്റായി കുറഞ്ഞു. ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ടിലെ തിരക്കും ഗണ്യമായി കുറയും. ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് റോഡ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജ്‌ലിസ് സ്ട്രീറ്റ് എന്നിവയെ ഷെയ്ഖ് സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന ഇന്‍റർസെക്‌ഷനാണ് വേൾഡ് ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ട്.

മൊത്തം 5 കിലോമീറ്റർ നീളത്തിൽ 5 പാലങ്ങൾ ഉൾപ്പെടുന്ന റൗണ്ട് എബൗട്ട് വികസനത്തിന് 69.6 കോടി ദിർഹമാണു ചെലവ്. പദ്ധതി പൂർത്തിയാകുന്നതോടെ ട്രേഡ് സെന്‍റർ റൗണ്ട് എബൗട്ട് ഗ്രേഡ് ഇന്‍റർ സെക്‌ഷനായി മാറുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മതർ അൽ തായർ പറഞ്ഞു. ജുമൈറ, സത് വ എന്നിവിടങ്ങളിൽ നിന്നു മജ്‌ലിസ് സ്ട്രീറ്റിലേക്കും അതുവഴി ദുബായ് വേൾഡ് ട്രേജ് സെന്‍റർ, ദുബായ് ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍റർ, ഷെയ്ഖ് റാഷിദ് റോഡിൽ ദെയ്റ ഭാഗം എന്നിവിടങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും.

പദ്ധതിയുടെ ഭാഗമായി ഷെയ്ഖ് സായിദ് റോഡിൽ നിന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്ക് ഒരു കിലോമീറ്റർ നീളമുള്ള പാലം, (3000 വാഹനങ്ങൾക്കുള്ള ശേഷി) ഷെയ്ഖ് റാഷിദ് റോഡിനെ സെക്കൻഡ് ഡിസംബർ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന 2 കിലോമീറ്റർ നീളമുള്ള 2 പാലങ്ങൾ, (6000 വാഹനങ്ങൾ) അൽ മജ്‌ലിസ് സ്ട്രീറ്റിൽ നിന്നു സെക്കൻഡ് ഡിസംബർ സ്ട്രീറ്റിലേക്കുള്ള പാലം 2 പാലങ്ങൾ (6000 വാഹനങ്ങൾ) എന്നിവയാണു പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള 5 പാലങ്ങൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com