എകെഎംജി- മറായ 2025 കണ്‍വെന്‍ഷനില്‍ ഡോ. ആസാദ് മൂപ്പന് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, യുഎഇയിലെ മലയാളി ഡോക്റ്റർമാരുടെ കൂട്ടായ്മയായ എകെഎംജി എമിറേറ്റ്‌സിന്‍റെ സ്ഥാപക പ്രസിഡന്‍റുമാണ് ഡോ. ആസാദ് മൂപ്പൻ
Dr Azad Mooppan receives award

എകെഎംജി- മറായ 2025 കണ്‍വെന്‍ഷനില്‍ ഡോ. ആസാദ് മൂപ്പന് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്

Updated on

ദുബായ്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, യുഎഇയിലെ മലയാളി ഡോക്റ്റർമാരുടെ കൂട്ടായ്മയായ എകെഎംജി എമിറേറ്റ്‌സിന്‍റെ സ്ഥാപക പ്രസിഡന്‍റുമായ ഡോ. ആസാദ് മൂപ്പനെ എകെഎംജിയുടെ മറായ 2025 ദ്വൈവാർഷിക കണ്‍വെന്‍ഷനില്‍ അഭിമാനകരമായ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡ് നല്‍കി ആദരിച്ചു. റാസല്‍ഖൈമയിലെ കള്‍ച്ചറല്‍ ഡവലപ്‌മെന്‍റ് സെന്‍ററില്‍ നടന്ന ചടങ്ങിലാണ് ഡോ.ആസാദ് മൂപ്പനെ ആദരിച്ചത്.

ആരോഗ്യ പരിചരണ മേഖലയിലെ, ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും, മികച്ച സംഭാവനകളും, ഒപ്പം എകെഎംജി എമിറേറ്റ്‌സ് സ്ഥാപിക്കുന്നതിലും സംഘടനയെ വളര്‍ത്തുന്നതിലും വഹിച്ച നിര്‍ണായക പങ്കും പരിഗണിച്ചാണ് ഡോ. ആസാദ് മൂപ്പന് അവാര്‍ഡ് നല്‍കി ആദരിച്ചത്.

ക്ലിനിക്കല്‍ രംഗത്തെ മികവ് മാത്രമല്ല, നേതൃത്വം, സാമൂഹിക വളര്‍ച്ച, മാനൂഷികമായ സംഭാവനകള്‍ എന്നിവയിലും ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ സജീവമാണെന്നത് അഭിമാനകരമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, എകെഎംജി എമിറേറ്റ്‌സിന്‍റെ സ്ഥാപക പ്രസിഡന്‍റുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. നമ്മുടെ യുവ ഹെല്‍ത്ത് കെയര്‍ പ്രോഫഷണലുകളുടെ സമര്‍പ്പണം മൂലം വരും വര്‍ഷങ്ങളില്‍ മലയാളി ഡോക്റ്റര്‍മാര്‍ ആഗോള ആരോഗ്യ പരിചരണ രംഗത്ത് സ്വാധീനം ഉയര്‍ത്തുമെന്നും, ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com