ഡോ. ധനലക്ഷ്മിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേക്ക് മാറ്റി.
Dr. Dhanalakshmi's body will be taken home

ഡോ. ധനലക്ഷ്മി

Updated on

അബുദാബി: മുസഫയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയുടെ മൃതദേഹം വ്യാഴം രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. നൂറുകണക്കിന് പേരുടെ സാന്നിധ്യത്തിലാണ് രാവിലെ എംബാമിങ് നടത്തിയത്. സന്നദ്ധപ്രവർത്തകരും ആശുപത്രി അധികൃതരും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി അബുദാബി രാജ്യാന്തര വിമാനത്താവളത്തിലേക്ക് മാറ്റി. രാത്രി 11.40-ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക.

മുസഫ ലൈഫ് കെയർ ആശുപത്രിയിലെ ഡെന്‍റിസ്റ്റായിരുന്നു ഡോ. ധനലക്ഷ്മി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com