വയനാട് ദുരന്തം: ഡോ.കെ.പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ്- ഹെൽപ്പിങ് ഹാൻഡ്സ് സംയുക്ത ഭവന പദ്ധതിക്ക് തറക്കല്ലിട്ടു

ഡോ.കെ.പി.ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഭൂമിയിൽ ആദ്യഘട്ടത്തിൽ പത്ത് വീടുകളാണ് നിർമിക്കുന്നത്
Wayanad disaster: Dr. K.P. Hussain Charitable Trust-Helping Hands lays foundation stone for joint housing project

വയനാട് ദുരന്തം: ഡോ.കെ.പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ്- ഹെൽപ്പിങ് ഹാൻഡ്സ് സംയുക്ത ഭവന പദ്ധതിക്ക് തറക്കല്ലിട്ടു

Updated on

വയനാട്: വയനാട്ടിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി ഡോ.കെ.പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റും ഹെൽപ്പിങ്ങ് ഹാൻഡ്സും ചേർന്ന് നിർമിക്കുന്ന ഭവന പദ്ധതിക്ക് തറക്കല്ലിട്ടു.

ഡോ.കെ.പി. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഭൂമിയിൽ ആദ്യഘട്ടത്തിൽ പത്ത് വീടുകളാണ് നിർമിക്കുന്നത്. റിപ്പൺ ടൗണിൽ നടന്ന ചടങ്ങിന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തകനും ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനുമായ ഡോ.കെ.പി. ഹുസൈൻ നേതൃത്വം നൽകി.

2024 ജൂലൈ 30 ന് വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾ പൊട്ടലിന് ശേഷം ഹെൽപ്പിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ പിന്തുണയോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 20 വീടുകൾ നിർമിച്ച് നൽകുമെന്ന് ഡോ. ഹുസൈൻ ഉറപ്പ് നൽകിയിരുന്നു. സർക്കാർ സഹായ മാനദണ്ഡങ്ങൾക്ക് പുറത്തുള്ള കുടുംബങ്ങൾക്ക് മുൻഗണന നൽകി.

"ഈ സംരംഭത്തെ ഒരു വിവാദമായി കാണരുത്, മറിച്ച് മാനുഷിക മൂല്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാമൂഹിക ഉത്തരവാദിത്തമുള്ള പ്രവർത്തനമായി കാണണം." ഡോ ഹുസൈൻ പറഞ്ഞു.

കുടുംബങ്ങളെ സമൂഹവുമായി അടുപ്പിച്ചുകൊണ്ട് സാമൂഹിക ഐക്യവും വൈകാരിക ക്ഷേമവും നിലനിർത്തുക എന്നതാണ് ഉദ്ദേശ്യം. കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഹെൽപ്പിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന പിന്തുണയ്ക്ക് ഡോ. ഹുസൈൻ നന്ദി പറഞ്ഞു.

ഹെൽപ്പിങ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.വി. നിയാസ് ഭവനപദ്ധതിയുടെ സമഗ്ര രൂപരേഖ അവതരിപ്പിച്ചു. ഹെൽപ്പിങ് ഹാൻഡ്സ് വയനാട് പ്രസിഡന്‍റ് ഡോ. ജമാലുദ്ദീൻ ഫാറൂഖിയും പരിപാടിയിൽ പങ്കെടുത്തു.

ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ഭാരവാഹികൾ, മഹല്ല് കമ്മിറ്റികൾ, ക്ഷേത്ര- പള്ളി പ്രതിനിധികൾ, പ്രാദേശിക ക്ലബ്ബുകൾ, വ്യാപാര- സംഘടനകൾ, ഡ്രൈവർമാരുടെ ഗ്രൂപ്പുകൾ, ട്രേഡ് യൂണിയനുകൾ, സാമൂഹിക സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com