യുഎഇ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി ഡോ. ഷംഷീർ വയലിൽ

അബുദാബിയിലെ ഖസർ അൽ ബഹ്ർ കൊട്ടാരത്തിൽ എമിറേറ്റ്സ് ഓങ്കോളജി സൊസൈറ്റി പ്രസിഡന്‍റ് പ്രൊഫസർ ഹുമൈദ് ബിൻ ഹർമൽ അൽ ഷംസിക്ക് നൽകിയ സ്വീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച
Dr. Shamsheer Vayalil meets with UAE President

യുഎഇ പ്രസിഡന്‍റ്, ഡോ. ഷംഷീർ വയലിൽ

Updated on

അബുദാബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ കൂടിക്കാഴ്ച്ച നടത്തി. അബുദാബിയിലെ ഖസർ അൽ ബഹ്ർ കൊട്ടാരത്തിൽ, എമിറേറ്റ്സ് ഓങ്കോളജി സൊസൈറ്റി പ്രസിഡന്‍റും ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സിഇഒയുമായ പ്രൊഫസർ ഹുമൈദ് ബിൻ ഹർമൽ അൽ ഷംസിക്ക് നൽകിയ സ്വീകരണത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സമീപകാല അക്കാദമിക നേട്ടങ്ങളുടെ അംഗീകാരം എന്ന നിലയിലാണ് പ്രമുഖ എമിറാത്തി അർബുദരോഗ വിദഗ്ദൻ പ്രൊഫ. ഹുമൈദിന് സ്വീകരണം നൽകിയത്.

യോഗത്തിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, സായിദ് ചാരിറ്റബിൾ & ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്റ്റനന്‍റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com