അബുദാബിയിൽ ഡ്രൈവറില്ലാ പറക്കും ടാക്സിയുടെ പരീക്ഷണം

അബുദാബി ക്രൂയിസ് ടെർമിനലിന്‍റെ ഹെലിപാഡിൽ നിന്ന് ഡ്രൈവറില്ലാ ഇലക്ട്രിക് പറക്കും ടാക്സി പറന്നുയരുന്നതും അബുദാബി മറീനയ്ക്ക് മുകളിലൂടെ സഞ്ചരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം
Driverless flying taxi test flight in Abu Dhabi

അബുദാബിയിൽ ഡ്രൈവറില്ലാ പറക്കും ടാക്സിയുടെ പരീക്ഷണ പറക്കൽ

Updated on

അബുദാബി: പറക്കും ടാക്സികളുടെ കാര്യക്ഷമതയും പ്രവർത്തന ശേഷിയും വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ അബുദാബിയിൽ ഡ്രൈവറില്ലാ പറക്കും ടാക്സിയുടെ പരീക്ഷണ പറക്കൽ നടത്തി. ഇതിന്‍റെ 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യം അബുദാബി ഇൻവെസ്റ്റ്മെന്‍റ് ഓഫീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

അബുദാബി ക്രൂയിസ് ടെർമിനലിന്‍റെ ഹെലിപാഡിൽ നിന്ന് ഡ്രൈവറില്ലാ ഇലക്ട്രിക് പറക്കും ടാക്സി പറന്നുയരുന്നതും അബുദാബി മറീനയ്ക്ക് മുകളിലൂടെ സഞ്ചരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിൽ, അബുദാബി ഇൻവെസ്റ്റ്മെന്‍റ് ഓഫീസ് (എന്നിവയുടെ പിന്തുണയോടെയും ചൈനീസ് ടെക്നോളജി കമ്പനിയായ EHang, മൾട്ടി ലെവൽ ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയുമാണ് പരീക്ഷണ പറക്കൽ നടത്തിയത്.

അബുദാബിയിലെ ചൂടുള്ള കാലാവസ്ഥയിൽ വ്യോമമേഖല ഏകോപനം, റൂട്ട് പ്ലാനിങ്, വെർട്ടിപോർട്ട് പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ നിർണായക സാങ്കേതിക കാര്യങ്ങൾ കൃത്യമായി ഉപയോഗിക്കുന്നതിൽ പരീക്ഷണം വിജയിച്ചുവെന്നാണ് എഡിഐഒയുടെ വിലയിരുത്തൽ.

രണ്ട് സീറ്റർ പറക്കും ടാക്സി

ഇപ്പോൾ പരീക്ഷണം നടത്തിയ പറക്കും ടാക്സി EHang-ന്‍റെ EH216‑S ലോകത്തിലെ ആദ്യത്തെ സർട്ടിഫൈഡ്, പൈലറ്റ് രഹിത രണ്ട് സീറ്റർ eVTOL വിമാനമായാണ് അറിയപ്പെടുന്നത്. 16 പ്രൊപ്പല്ലറുകൾ ഘടിപ്പിച്ച എട്ട് ഉപകരണങ്ങളാണ് EH216-S-ൽ ഉള്ളത്. ഓരോ പ്രൊപ്പല്ലറും 32 സ്വതന്ത്ര ഇലക്ട്രിക് മോട്ടോറുകളുള്ള ഒരു ഡ്യുവൽ-മോട്ടോർ സംവിധാനമാണ് ഉപയോഗിക്കുന്നത്.

ചൈനീസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പറക്കും ടാക്സി കുറഞ്ഞ ശബ്ദത്തോടെയും റൺവേ ഇല്ലാതെയുമാണ് പ്രവർത്തിക്കുന്നത്. ഇത് നഗരങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾക്ക് അനുയോജ്യമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com