റിയാദിലെ യുഎസ് എംബസിയിൽ ഡ്രോൺ ആക്രമണം; സ്ഥിരീകരിച്ച് സൗദി പ്രതിരോധ മന്ത്രാലയം

ആക്രമണത്തിന് പിന്നാലെ എംബസിയിൽ തീപിടിത്തം ഉണ്ടായി
Drone attack on US embassy in Riyadh

റിയാദിലെ യുഎസ് എംബസിയിൽ ഡ്രോൺ ആക്രമണം

Updated on

റിയാദ്: റിയാദ് യുഎസ് എംബസി കെട്ടിടത്തിന് നേരേ ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ നേരിട്ട് പതിച്ചു. ഇക്കാര്യം സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ എംബസിയിൽ തീപിടിത്തം ഉണ്ടായതായാണ് വിവരം. ആക്രമണം സമയത്ത് എംബസിയിൽ ആരുമുണ്ടായിരുന്നില്ല. റിയാദിലേക്ക് എട്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം ഉണ്ടായെന്നും സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച പുലർച്ചെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ആറെണ്ണം തകർത്തതായി സൗദി അവകാശപ്പെട്ടു. രണ്ടണ്ണം റിയാദിലെ യുഎസ് എംബസിയിൽ പതിക്കുകയായിരുന്നു. അൽ ഖർജിലേക്ക് വന്ന ഡ്രോൺകൾ ആകാശത്ത് വെച്ച് തകർത്തു.

അതേസമയം റിയാദ്, ജിദ്ദ യുഎസ് എംബസി ജീവനക്കാർക്ക് ജാഗ്രത നിർദേശം നൽകി. വീടുകളിൽ തന്നെ തുടരാനാണ് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റിന്‍റെ നിർദേശം. എംബസി ജീവനക്കാർ സൗദിയിലെ സൈനിക കേന്ദ്രങ്ങൾ സന്ദർശിക്കരുതെന്നും യുഎസ് അധികൃതർ നിർദേശം നൽകി.യുഎസ് പൗരന്മാരെ ലക്ഷ്യം വെച്ച് ഇറാന്‍റെ ആക്രമണത്തിന് സാധ്യത ഉള്ളതിനാലാണ്.

logo
Metro Vaartha
www.metrovaartha.com