കേൾവി പരിമിതർക്ക് ഹിയറിങ്​ ലൂപ്പുകളുമായി ദുബായ് വിമാനത്താവളം

സാധാരണ ഹിയറിങ്​ എയ്​ഡുകളിൽ നിന്ന്​ വ്യത്യസ്തമായി അൽപം ദൂരെ നിന്നും ശബ്​ദം കേൾക്കാൻ ഹിയറിങ്​ ലൂപ്പുകൾ​ സഹായിക്കും.
Dubai Airport introduces hearing loops for the hearing impaired

കേൾവി പരിമിതർക്ക് ഹിയറിങ്​ ലൂപ്പുകളുമായി ദുബായ് വിമാനത്താവളം

Updated on

ദുബായ്: കേൾവി പരിമിതരായ യാത്രക്കാരെ സഹായിക്കുന്നതിനായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 520 ഹിയറിങ്​ ലൂപ്പുകൾ സ്ഥാപിച്ചു. മൂന്നു ടെർമിനലുകളിലെ ചെക്ക്​ ഇൻ കൗണ്ടറുകൾ, ഇമിഗ്രേഷൻ ഡെസ്കുകൾ, ബോർഡിങ്​ ഗേറ്റുകൾ, ഇൻഫർമേഷൻ ഡെസ്കുകൾ എന്നിവിടങ്ങളിലാണ്​ പുതുതായി ഹിയറിങ്​ ലൂപ്പുകൾ സ്ഥാപിച്ചതെന്ന്​ എയർപോർട്ട്​ അതോറിറ്റി അറിയിച്ചു.

കേൾവി പരിമിതരുടെ ഹിയറിങ്​ എയ്​ഡുകളിൽ ‘ടി’ (ടെലികോയിൽ) സെറ്റിങ്​സ്​ ആക്ടിവേറ്റ്​ ചെയ്താൽ ഹിയറിങ്​ ലൂപ്പുകൾ വഴിയുള്ള സേവനം ലഭിക്കും. ഇതിനായി ഉപകരണങ്ങൾ തമ്മിൽ പ്രത്യേകം പെയറിങ്​ നടത്തേണ്ടതില്ല. നിശ്ചയദാർഢ്യ വിഭാഗം യാത്രക്കാർക്ക്​​ ഹിയറിങ്​ ലൂപ്പുകൾ ഉപയോഗിക്കാനുള്ള പിന്തുണ നൽകുന്നതിനായി ഉദ്യോഗസ്ഥർക്ക്​ പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്​.

സാധാരണ ഹിയറിങ്​ എയ്​ഡുകളിൽ നിന്ന്​ വ്യത്യസ്തമായി അൽപം ദൂരെ നിന്നും ശബ്​ദം കേൾക്കാൻ ഹിയറിങ്​ ലൂപ്പുകൾ​ സഹായിക്കും. എമിറേറ്റിലെ പൊതു സ്ഥലങ്ങളിലും ഗതാഗത സൗകര്യങ്ങളിലും എല്ലാ വിഭാഗം യാത്രക്കാർക്കും പ്രവേശനം സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ദുബായുടെ യൂനിവേഴ്​സൽ ഡിസൈൻ കോഡ്​ അനുസരിച്ചാണ്​ പുതിയ സംവിധാനം ഒരുക്കിയതെന്ന്​​ എയർപോർട്ട്​ അതോറിറ്റി വ്യക്​തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com