
ദുബായ് വിമാനത്താവളം: സുരക്ഷ ശക്തമാക്കുമെന്ന് പൊലീസ്
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ദുബായ് പൊലീസ് അറിയിച്ചു.
സിവിൽ ഏവിയേഷന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാനത്താവളത്തിൽ നടപ്പാക്കിയ പുതിയ സാങ്കേതിക വിദ്യകളും സുരക്ഷാ സംവിധാനങ്ങളും ദുബായ് പൊലീസ് ആക്റ്റിങ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഹർബ് മുഹമ്മദ് അൽ ഷംസി നേരിട്ടെത്തി വിലയിരുത്തി.