Dubai and Abu Dhabi to experience extreme heat over the weekend, says Meteorological Department

വാരാന്ത്യത്തിൽ ദുബായിലും അബുദാബിയിലും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്

വാരാന്ത്യത്തിൽ ദുബായിലും അബുദാബിയിലും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്

അബുദാബിയിലും സമാനമായ സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്.
Published on

ദുബായ്: യുഎഇയിൽ വാരാന്ത്യത്തിൽ ചൂട് വർധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ മാറ്റത്തിനനുസൃതമായി മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ താമസക്കാർക്ക് നിർദേശം നൽകി. ദുബായിൽ വ്യാഴാഴ്ചത്തെ ഉയർന്ന താപനില 41°C ഉം കുറഞ്ഞ താപനില 35°C ഉം ആയിരിക്കും. എന്നാൽ വെള്ളിയാഴ്ചയോടെ താപനില 46°C ആയി ഉയരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അബുദാബിയിലും സമാനമായ സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്. വ്യാഴാഴ്ച ഉയർന്ന താപനില 42°C ഉം കുറഞ്ഞ താപനില 33°C ഉം ആയിരിക്കും. അബുദാബിയിലും വെള്ളിയാഴ്ച താപനില 46°C ൽ എത്തുമെന്നും അറിയിപ്പിൽ പറയുന്നു.

വെള്ളിയാഴ്ച രാവിലെ ഈർപ്പം വർധിക്കുന്നത് മൂലം തീരദേശ പ്രദേശങ്ങളിൽ. മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. ദേശിയ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച് ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 42°C നും 47°C നും ഇടയിലും തീരദേശ, ദ്വീപ് പ്രദേശങ്ങളിൽ ഇത് 40°C മുതൽ 44°C വരെയും പർവതപ്രദേശങ്ങളിൽ ഇത് 30°C നും 36°C നും ഇടയിലായിരിക്കുമെന്നും വ്യക്തമാക്കുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് അൽ ദഫ്രയിലെ മെസൈറയിലാണ് ഏറ്റവും ഉയർന്ന താപനിലയായ 47.4°C രേഖപ്പെടുത്തിയത്.

logo
Metro Vaartha
www.metrovaartha.com