18.5 കോടി ദിർഹത്തിന്‍റെ തട്ടിപ്പ്: 18 പേരുടെ ശിക്ഷ ശരിവെച്ച് ദുബായ് അപ്പീൽ കോടതി

തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, രേഖകൾ ചോർത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.
Dubai Appeal Court upholds conviction of 18 people in Dh185 million fraud

18.5 കോടി ദിർഹത്തിന്‍റെ തട്ടിപ്പ്: 18 പേരുടെ ശിക്ഷ ശരിവെച്ച് ദുബായ് അപ്പീൽ കോടതി

Updated on

ദുബായ്: ദുബായിലെ പ്രമുഖ നിയമ സ്ഥാപനത്തിൽ നിന്ന് 18.5 കോടി ദിർഹം തട്ടിയെടുത്ത കേസിൽ വിവിധ രാജ്യക്കാരായ 18 പേരുടെ ശിക്ഷ ദുബായ് അപ്പീൽ കോടതി ശരിവെച്ചു. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, രേഖകൾ ചോർത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളിൽ നാലുപേർക്ക് മൂന്നുവർഷം വീതം തടവു ശിക്ഷയാണ് വിധിച്ചത്. കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

മറ്റുള്ളവർക്ക് ഒരു വർഷം തടവും നാടുകടത്തലുമാണ് ശിക്ഷ. രണ്ടുപേർക്ക് 20,000 ദിർഹം വീതം പിഴയും തട്ടിപ്പിൽ ഉൾപ്പെട്ട മൂന്നു കമ്പനികൾക്ക് 5 ലക്ഷം ദിർഹം വീതം പിഴയും ചുമത്തി. കേസിൽ മതിയായ തെളിവില്ലാത്തതിനാൽ നാലുപേരെ കോടതി വെറുതെവിട്ടു. വ്യാജ ഇ-മെയിലുകൾ, കള്ളരേഖകൾ, വ്യാജ ലെറ്റർഹെഡുകൾ എന്നിവ ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. നിയമ സ്ഥാപനത്തിന്‍റെ ക്ലയിന്‍റ് ഡാറ്റാബേസ് ചോർത്തിയ പ്രതികൾ, സ്ഥാപനവുമായി ബന്ധമുള്ള രാജ്യാന്തര കമ്പനികളെ സമീപിക്കുകയും പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു.

പിന്നീട്, ഈ പണം വിദേശത്തും യുഎഇയിലുമായി സ്ഥാപിച്ച വ്യാജ കമ്പനികൾ വഴി വെളുപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ശിക്ഷിക്കപ്പെട്ട പ്രതികളുടെ 11.36 കോടി ദിർഹം മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com