ദുബായ് സി എച്ച് സെന്‍റർ സ്നേഹസംഗമം

ഹോട്ട് പാക്ക് എംഡി അബ്ദുൽ ജബ്ബാർ ഉദ്‌ഘാടനം ചെയ്തു
Dubai CH Center Love Gathering

ദുബായ് സി എച്ച് സെന്‍റർ സ്നേഹസംഗമം

Updated on

ദുബായ്: ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന സിഎച്ച് സെന്‍ററിന്‍റെ നേതൃത്വത്തിൽ ദുബായിൽ സ്നേഹസംഗമം നടത്തി. തൃശൂർ സിഎച്ച് സെന്‍റർ രക്ഷാധികാരിയും ഹോട്ട് പാക്ക് എം ഡിയുമായ അബ്ദുൽ ജബ്ബാർ ഉദ്‌ഘാടനം ചെയ്തു. സി എച്ച് സെന്‍റർ ഫെബ്രുവരി 14 ന് തൃശൂരിൽ പ്രവർത്തനം തുടങ്ങുന്നതോടെ നിർധനരും നിരാശ്രയരും നിരാലംബരുമായ മാറാരോഗികൾക്കു സാന്ത്വനമേകാൻ സാധിക്കുമെന്ന് അബ്ദുൽ ജബ്ബാർ പറഞ്ഞു. തൃശൂർ ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്‍റ് അഷ്‌റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.

തൃശൂർ സി എച്ച് സെന്‍റർ ചെയർമാൻ സി.എ. മുഹമദ് റഷീദ് മുഖ്യ പ്രഭാഷണം നടത്തി.

മുസ്ലിം ജില്ലാ വൈസ് പ്രസിഡന്‍റ് സി.കെ മജീദ്, ദുബായ് കെഎംസിസി സെക്രട്ടറി സമദ് ചാമക്കാല, സി.കെ ഹുസ്സൈൻ, ഷിയാസ് സുൽത്താൻ, മുഹമ്മദാലി ഹാജി എരുമപ്പെട്ടി, ഷംസുദീൻ കേച്ചേരി, നിസാം പ്രൊട്ടക്ടോൾ, സാദിഖ് വെള്ളാങ്ങല്ലൂർ, വനിതാ വിങ് ജനറൽ കൺവീനർ ഫസ്‌ന നബീൽ, ജില്ലാ ട്രഷറർ ബഷീർ വരവൂർ, അബുഷമീർ തുടങ്ങിയവർ പ്രസംഗിച്ചു. സി എച്ച് സെന്‍റർ ജനറൽ കൺവീനറും ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറിയുമായ ഗഫൂർ പട്ടിക്കറ സ്വാഗതവും കൺവീനർ മുഹമ്മ്ദ് വെട്ടുകാട് നന്ദിയും പറഞ്ഞു. ഭാരവാഹികളായ ബഷീർ പെരിഞ്ഞനം, നൗഷാദ് ടി എ സ്, മുഹമ്മദ് ഹനീഫ് തളിക്കുളം, നൗഫൽ പുത്തൻപുരക്കൽ, ഉമ്മർ മുള്ളൂർക്കര, ഷമീർ പണിക്കത്ത് അഷ്‌റഫ് കിള്ളിമംഗലം തുടങ്ങിയവർ നേതൃത്വം നൽകി

logo
Metro Vaartha
www.metrovaartha.com