വായനാ ദിനം ആഘോഷിച്ച് ദുബായ് ബാലകലാസാഹിതി

പ്രവാസലോകത്തെ കൗമാര എഴുത്തുകാരായ തഹാനി ഹാഷിർ, അനൂജ നായർ എന്നിവർ വായനാനുഭവങ്ങൾ പങ്കുവെച്ചു.
Dubai Children's Literature celebrates Reading Day

വായനാ ദിനം ആഘോഷിച്ച് ദുബായ് ബാലകലാസാഹിതി

Updated on

ദുബായ്: ദുബായ് ബാലകലാസാഹിതിയുടെ നേതൃത്വത്തിൽ വായനാദിനം ആഘോഷിച്ചു. ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടന്ന പരിപാടി പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജോൺ ബിനോ കാർലോസ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ചന്ദ്രമതി വായനയുടെ സാധ്യതകളെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു.

പ്രവാസലോകത്തെ കൗമാര എഴുത്തുകാരായ തഹാനി ഹാഷിർ, അനൂജ നായർ എന്നിവർ വായനാനുഭവങ്ങൾ പങ്കുവെച്ചു. എഴുത്തുകാരി ഗീതാഞ്ജലി മോഡറേറ്ററായിരുന്നു. 'എന്‍റെ പ്രിയപ്പെട്ട പുസ്തകം' എന്ന വിഷയത്തിൽ വിദ്യാർഥികളായ ആദർശ് റോയ്, അവന്തിക സന്ദീപ് നായർ, ലക്ഷ്മി, കാശിനാഥ്, ദ്യുതി സ്മൃതിധൻ, ശ്രേയ സേതു പിള്ള, ആദിയ പ്രമോദ്, ദ്യുതി ജാഹ്നവി രാജീവ്‌, ആദിത്യ സുനീഷ് കുമാർ, എയ്ഞ്ചൽ വിൽ‌സൺ തോമസ് എന്നിവർ വായനാനുഭവം പങ്കുവെച്ചു.

ബാലകലാസാഹിതി അംഗങ്ങളായ ആഷിഫ് ഷാജി, വൃന്ദ വിനോദ് എന്നിവർ കുട്ടികളുടെ സെഷൻ നിയന്ത്രിച്ചു. കുട്ടികൾക്കു വേണ്ടി നടത്തിയ സാഹിത്യ ക്വിസ് മത്സരത്തിൽ ആദിയ പ്രമോദ്, നയ്റ ഫാത്തിമ, ആദർശ് റോയ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബിജു. ജി .നാഥ്, ജിൽസ ഷെറിറ്റ്, കവിത മനോജ് എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നല്കി.

യുഎഇ യിലെ സാഹിത്യ പ്രവർത്തകരായ അഷ്റഫ് കാവുംപുറം, വെള്ളിയോടൻ, വിനോദ് കുന്നുമ്മൽ, ജെറോം തോമസ്, ദീപ പ്രമോദ്, യുവകലാസാഹിതി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സുഭാഷ് ദാസ് എന്നിവർ പ്രസംഗിച്ചു. അക്ഷയ സന്തോഷ്‌ നന്ദി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com