കമ്യൂണിറ്റി സൈക്ലിങ് ഇവന്‍റായ ‘ദുബായ് റൈഡ് 2025’ നവംബർ രണ്ടിന്: റോഡുകൾ അടച്ചിടുമെന്ന് ആർടിഎ

റൈഡിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, നഗരത്തിലെ പ്രധാന റോഡുകളിൽ പലതും പുലർച്ചെ 3 മുതൽ രാവിലെ 10 വരെയാണ് അടച്ചിടുക
Dubai community cycling event to be held on November 2

കമ്യൂണിറ്റി സൈക്ലിങ് ഇവന്‍റായ ‘ദുബായ് റൈഡ് 2025’ നവംബർ രണ്ടിന്: റോഡുകൾ അടച്ചിടുമെന്ന് ആർടിഎ

Updated on

ദുബായ്: നവംബർ രണ്ടിന് നടക്കുന്ന കമ്യൂണിറ്റി സൈക്ലിങ് ഇവന്‍റായ ‘ദുബായ് റൈഡ് 2025’ന് സൗകര്യമൊരുക്കുന്നതിനായി ദുബായിലെ വിവിധ റോഡുകൾ അടച്ചിടുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. റൈഡിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, നഗരത്തിലെ പ്രധാന റോഡുകളിൽ പലതും പുലർച്ചെ 3 മുതൽ രാവിലെ 10 വരെയാണ് അടച്ചിടുക.

ഷെയ്ഖ് സായിദ് റോഡിന്‍റെ ഒരു ഭാഗം (ട്രേഡ് സെന്‍റർ റൗണ്ട്എബൗട്ടിനും അൽ ഹദീഖ പാലത്തിനും ഇടയിലുള്ള ഭാഗം), ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്‍റർ സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിന്‍റെ ഒരു ദിശയിലുള്ള റോഡ് എന്നിവയാണ് അടച്ചിടുന്നത്.

യാത്രക്കാർക്ക് കാലതാമസം ഒഴിവാക്കുന്നതിനായി ആർടിഎ ബദൽ മാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. അപ്പർ ഫിനാൻഷ്യൽ സെന്‍റർ സ്ട്രീറ്റ്, സബീൽ പാലസ് റോഡ്, അൽ വസൽ റോഡ്, അൽ ഖൈൽ റോഡ്, അൽ അസായേൽ റോഡ് എന്നിവയായിരിക്കും പ്രധാന ബദൽ പാതകൾ. യാത്രാ പദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും ബദൽ റൂട്ടുകൾ ഉപയോഗിക്കാനും ആർടിഎ അഭ്യർഥിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com