ദുബായ് കോൺസുലേറ്റ് സേവനങ്ങൾക്ക് അമിത തുക ഈടാക്കുന്ന ഏജന്‍റുമാർ‌ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നിർദേശം

പ്രവാസികൾ കോൺസുലേറ്റ് നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു
Dubai Consulate advises to be cautious against agents who charge exorbitant fees for services

ദുബായ് കോൺസുലേറ്റ് സേവനങ്ങൾക്ക് അമിത തുക ഈടാക്കുന്ന ഏജന്‍റുമാർ‌ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നിർദേശം

Updated on

ദുബായ്: ദുബായ് കോൺസുലേറ്റിന്‍റെ വിവിധ സേവനങ്ങൾക്ക് അംഗീകൃത നിരക്കുകൾക്ക് പകരം അമിത തുക ഈടാക്കുന്ന ഏജന്‍റുമാരെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കോൺസുലേറ്റ് ആവശ്യപ്പെട്ടു.

തൊഴിലുടമയോ സ്പോൺസറോ ഇല്ലാത്ത പ്രവാസി മരിച്ചാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ചെലവ് ഇൻഷുറൻസ് കമ്പനി വഹിക്കുന്നില്ലെങ്കിൽ ICWF-ന് കീഴിലുള്ള കമ്മ്യൂണിറ്റി അസോസിയേഷനുകളുടെ പാനൽ വഴി കോൺസുലേറ്റ് അതിനുള്ള ചെലവ് വഹിക്കുമെന്ന് അധികൃതർ അറിയിച്ചു. മരിച്ചയാളുടെ കുടുംബം ഒരു ചെലവും വഹിക്കേണ്ടി വരില്ല.

യുഎഇയിലെ 2021 ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ (33) ആർട്ടിക്കിൾ 15 (3) പ്രകാരം, പ്രവാസിയുടെ മൃതദേഹം ജന്മ നാട്ടിലേക്കോ താമസസ്ഥലത്തേക്കോ കൊണ്ടുപോകുന്നതിനുള്ള എല്ലാ ചെലവുകളും തൊഴിലുടമ വഹിക്കേണ്ടതാണ്.

പ്രവാസികൾ കോൺസുലേറ്റ് നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് https://www.cgidubai.gov.in/content/Assistance-Procedure.docx 1.pdf സന്ദർശിക്കാം

050 7347676 

800 46342

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com