മദ്യലഹരിയിൽ ഡ്രൈവിങ്: യുവാവിന് പിഴ ചുമത്തി ദുബായ് കോടതി

പ്രതിയുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.
Dubai court fines young man for drunk driving

മദ്യലഹരിയിൽ ഡ്രൈവിങ്: യുവാവിന് പിഴ ചുമത്തി ദുബായ് കോടതി

Updated on

ദുബായ്: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം വരുത്തിയ കേസിൽ യുവാവിന് ദുബായ് കോടതി 15,000 ദിർഹം പിഴ ചുമത്തി. പ്രതിയുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.

ബർദുബൈയിലുണ്ടായ കാർ അപകടത്തിൽ ഡ്രൈവർക്ക് പരുക്കേൽക്കുകയും അഞ്ച് മീറ്റർ നീളത്തിൽ പ്രകൃതിക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. സംഭവസ്ഥലം സന്ദർശിച്ച പൊലീസ് ലഹരി ഉപയോഗിച്ചതായി സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ലാബോറട്ടറി പരിശോധനക്ക് അയക്കുകയായിരുന്നു.

ഇതിൽ വാഹനത്തിൽ മദ്യത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. തുടർന്ന് മദ്യപിച്ച് വാഹനമോടിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമായി രണ്ട് കേസുകൾ പൊലീസ് പ്രതിക്കെതിരേ ചുമത്തി. വിചാരണവേളയിൽ പ്രതി കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com